
രാജ്യത്തെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനത്തിലെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെന്ന്് റിപ്പോര്‍ട്ട്. എപ്രില്‍ മാസത്തെ കണക്കുകള്‍ പരിശോധിച്ചാണ് ഈ വിലയിരുത്തല്‍ നടന്നത്. നിക്കി ഇന്ത്യ മാനുഫാക്ചറിംഗ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഏപ്രില്‍ മാസത്തില്‍ പര്‍ച്ചേസിങ് ഇന്‍ഡക്‌സില്‍ 51.8ലേക്ക് താഴ്‌ന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ചില്‍ ഇത് 52.6 ലേക്ക് എത്തിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമ്മര്‍ദ്ദവും, പര്‍ച്ചേസിങ് മേഖലയിലെ പ്രതിസന്ധിയും സാമ്പത്തിക വെല്ലുവിളികളും പുതിയ രീതിയില്‍ മാനുഫാക്ചറിംഗ് മേഖലയില്‍ സമ്മര്‍ദ്ദം ഉണ്ടാക്കി. 50ന് മുകളിലേക്കുള്ള സൂചിക തളര്‍ച്ച നേരിട്ടെന്നും, 50 താഴേക്കുള്ള സൂചിക വളര്‍ച്ച പ്രകടമാക്കുന്നതിന് കാരണമാകുമെന്നും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു.
കയറ്റുമതിയില്‍ വളര്‍ച്ച നേടിയെങ്കിലും മാനുഫാക്ചറിംഗ് മേഖലയില്‍ തളര്‍ച്ച ഉണ്ടായത് ഗൗരവത്തോടെയാണ് സാമ്പത്തിക നിരീക്ഷകര്‍ കാണുന്നത്.ജൂണ്‍ മൂന്ന് മുതല്‍ ആറ് വരെ ചേരുന്ന ആര്‍ബിഐയുടെ പണഅവലോകന യോഗത്തില്‍ പലിശ നിരക്ക് കുറക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. പലിശ നിരക്ക് വീണ്ടും ആര്‍ബിഐ കുറക്കുകയാണെങ്കില്‍ വ്യാവസായിക മേഖലയ്ക്ക് ഉണര്‍വേകും.