ജൂണ്‍ മാസത്തില്‍ മാനുഫാക്ചറിംഗ് മേഖലയില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്

July 02, 2019 |
|
News

                  ജൂണ്‍ മാസത്തില്‍ മാനുഫാക്ചറിംഗ് മേഖലയില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജൂണ്‍ മാസത്തില്‍ മാനുഫാക്ചറിംഗ് മേഖലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്.  ഐഎച്ച്എസ് മാര്‍ക്കറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിക്കെയ് ഇന്ത്യാ മാനുഫാക്ചറിംഗ് പര്‍ച്ചേസിങ് മാനേജേഴ്‌സ് സൂചിക (പിഎംഐ) ജൂണ്‍ മാസത്തില്‍ മാത്രം ആകെ രേഖപ്പെടുത്തിയത് 52.1 ഒന്നാണ്. മേയ് മാസത്തില്‍ ഇത് 52.7 ആയിരുന്നുവെന്നാണ് സര്‍വെ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

മാനുഫാക്ചറിംഗ് മേഖലയെ അടിസ്ഥാനപ്പെടുത്തിയുള്ള സൂചിക സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്. സൂചിക 50 ന് മുകളിലാണെങ്കില്‍ മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ചയെയും, സൂചിക 50 ന് താഴെയാണെങ്കില്‍ മാനുഫാക്ചറിംഗ് മേഖലയുടെ തളര്‍ച്ചയുമാണ് സൂചിപ്പിക്കുന്നത്. മാനുഫാക്ചറിംഗ് മേഖലയിലെ ഉത്പ്പാദനത്തില്‍ വന്ന കുറവാണ് സൂചികയയില്‍ ഇടിവ് രേഖപ്പെടുത്തുന്നതിന് കാരണമായത്.  

കയറ്റുമതി മേഖലയിലുണ്ടായ ഇടിവും, അസംസ്തൃത വസ്തുക്കളുടെ ഉകത്പ്പദനത്തിലുള്ള ഇടിവും, പുതിയ ഓര്‍ഡറിലുള്ള കുറവും മാനുഫാക്ചറിംഗ്  മേഖല തളര്‍ച്ച നേരിടുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം വളര്‍ച്ച കുറഞ്ഞതിനെ ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും ഇത് താത്കാലിക ഇടിവ് മാത്രമാണെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved