
ന്യൂഡല്‍ഹി: മേയ് മാസത്തില്‍ രാജ്യത്തിന്റെ സ്റ്റീല്‍ കയറ്റുമതിയില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മെയ്മാസത്തില്‍ സ്റ്റീല്‍ കയറ്റുമതിയില്‍ 28 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ ആകെ സ്റ്റീല്‍ കയറ്റുമതി 319,000 ടണ്ണിലേക്ക് മേയ് മാസത്തില്‍ ചുരുങ്ങി. 2016 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് സ്റ്റീല്‍ കയറ്റുമതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യ ഏറ്റവും കൂടുതല്‍ സ്റ്റീല്‍ കയറ്റുമതി ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങളിലേക്കും, നേപ്പാളിലേക്കുമാണ്. ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വന്‍ ഇടിവാണ് മേയ് മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇറ്റലി, ബെല്‍ജിയം, സ്‌പെയ്ന്‍, എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ 55 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയുടെ 80 ശതമാനം സ്റ്റീലും കയറ്റുമതി ചെയ്യപ്പെടുന്നത് ഈ രാജ്യങ്ങളിലേക്കാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം ഇറ്റലിയിലേക്കുള്ള സ്റ്റീല്‍ കയറ്റുമതിയില്‍ മാത്രം മേയ് മാസത്തില്‍ രേഖപ്പെടുത്തിയത് 65 ശതമാനം ഇടിവാണ്. ഇതോടെ ഇറ്റലിയിലേക്കുള്ള സ്റ്റീല്‍ കയറ്റുമതി 23,000 ടണ്ണായി ചുരുങ്ങി. സ്‌പെയിനിലേക്കുള്ള സ്റ്റീല്‍ കയറ്റുമതിയില്‍ 41 ശതമാനം ഇടിവ് രേഖപ്പെടുത്തി 13,000 ടണ്ണിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്്. ബെല്‍ജിയത്തിലേക്കുള്ള സ്റ്റീല്‍ കയറ്റുമതിയില്‍ 42 ശതമാനം ഇടിവ് രേഖപ്പെടുത്തി ആകെ സ്റ്റീല്‍ കയറ്റുമതി 25,000 ടണ്ണായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ബോധ്യപ്പെടുത്തുന്നത്.
എന്നാല്‍ ഇന്ത്യയുടെ അയല്‍ രാജ്യമായ നേപ്പാളിലേക്കുള്ള സ്റ്റീല്‍ കയറ്റുമതിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. നേപ്പാളിലേക്കുള്ള സ്റ്റീല്‍ കയറ്റുമതിയില്‍ 22 ശതമാനം ഇടിവ് രേഖപ്പെടുത്തി 63,000 ടണ്ണായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.