
ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം ശക്തമായതിനെ തുടര്‍ന്ന് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും വലിയ ഉയര്‍ന്ന നിരക്കാണ് നടപ്പുവര്‍ഷത്തില്‍ ഉണ്ടായിട്ടുള്ളത്. ഒക്ടോബര്‍ മാസത്തിലാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളത്. 2016 ആഗസ്റ്റ് മാസത്തിന് ശേഷം രേഖപ്പെടുത്തിയ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോള്‍ വര്‍ധിച്ചത്. സെന്റര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) ആയാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ കരകയറാനുള്ള നീക്കങ്ങള്‍ നടത്തുന്നിനിടെയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. അടിസ്ഥാന സൗകര്യ മേഖലയിടക്കം 5.2 ശതമാനം തൊഴിലില്ലായ്മായണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാഹനവില്‍പ്പനയില്‍ രൂപപ്പട്ട മാന്ദ്യം മൂലം വിവിധ വാഹന നിര്‍മ്മാണ കമ്പനികള്‍ നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതും, തൊഴില്‍ നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
രാജ്യത്ത് 40 ലക്ഷം പേര്‍ക്ക് തൊഴില്‍ ഇല്ലെന്നാണ് വിവിധ റിപ്പോര്‍ട്ട്. കാര്‍ഷിക ഉത്പ്പാദനത്തില്‍ കുറവ് വന്നതും, കറന്‍സി ക്ഷാമം നേരിട്ടതും തൊഴില്‍ നിരക്ക് വര്‍ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. തൊഴിലില്ലായ്മാ നിരക്ക് വര്‍ധിക്കാന്‍ പ്രധാന കാരണം കുറഞ്ഞ വേദനം മൂലമാണെന്നാണ് റിപ്പോര്‍ട്ട്.