
രാജ്യത്തെ വ്യവസായിക മേഖല കഴിഞ്ഞമാസം മികച്ച വളര്‍ച്ച കൈവരിച്ചതായി പര്‍ച്ചേസ് മാനേജേഴ്സ് സൂചിക (പിഎംഐ) വ്യക്തമാക്കുന്നു. ഒക്ടോബറിലെ പിഎംഐ 58.9 ആയി ഉയര്‍ന്നു. സെപ്റ്റംബറില്‍ ഇത് 56.8 ആയിരുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതും വിപണിയില്‍ ആവശ്യകത വര്‍ധിച്ചതും വ്യവസായിക മേഖലയ്ക്ക് കരുത്തുപകര്‍ന്നതായി ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇന്ത്യ മാനുഫാക്ചറിങ് പര്‍ച്ചേഴ്സ് മാനേജേഴ്സ് സൂചിക വ്യക്തമാക്കുന്നു.
പിഎംഐ 50ന് മുകളില്‍ പോയാല്‍ വളര്‍ച്ചയും അതിന് താഴെപ്പോയാല്‍ തളര്‍ച്ചയുമാണ് സൂചിപ്പിക്കുന്നത്. അതേസമയം, പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കമ്പനികള്‍ തുടര്‍ച്ചയായി ഏഴാം മാസവും ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.