
ന്യൂഡല്‍ഹി: രാജ്യത്തിന്റെ എണ്ണ ആവശ്യകത 84 ശതമാനമായി വര്‍ധിച്ചു. ഇന്ത്യ എണ്ണ ഇറക്കുമതി കുറക്കുമെന്ന കേന്ദ്രസര്‍ക്കാിന്റെ വാദങ്ങളെ പൊളിക്കുന്നതാണ് ഈ കണക്കുകള്‍. എണ്ണ ഇറക്കുമതിയിലൂടെയാണ് ഇന്ത്യയുടെ എണ്ണ ആവശ്യകത പൂര്‍ണമായും നടപ്പിലാക്കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേമോദി ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറക്കുമെന്ന പ്രഖ്യാപനം നത്തിയത് 2015 മാര്‍ച്ചിലായിരുന്നു. ഉര്‍ജ സംഘം നടത്തിയ സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
രാജ്യം 2022 ആകുമ്പേഴേക്കും എണ്ണ ഇറക്കുമതി 67 ശതമാനമായി കുറക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രധാന പ്രഖ്യാപനം. അതേസമയം 2013-2014 സാമ്പത്തിക വര്‍ഷം 67 ശതമാനം എണ്ണ ഇറക്കുമതിയായിരുന്നു രാജ്യം നടത്തിയിരുന്നത്. 2019 ലെത്തിയപ്പോള്‍ ഇന്ത്യയുടെ എണ്ണ ആവശ്യകത 84 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. ഈ ആവശ്യകത പൂര്‍ണമായും നിറവേറ്റിയത് ഇറക്കുമതിയിലൂടെയാണ്.
രാജ്യത്തെ എണ്ണ ആവശ്യകത 50 ശതമാനത്തിലേക്ക് എത്തിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ പൂര്‍ണമായും പൊളിക്കുന്നതാണ് ഈ കണക്കുകള്‍. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ എണ്ണ ആവശ്യകതയും എണ്ണ ഇറക്കുമതിയും വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാക്കുന്നത്.
2017-2018 സാമ്പത്തിക വര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണ 82.9 ശതമാനമാണ്. 2018-2019 സാമ്പത്തിക വര്‍ഷം 83.7 ശതമാനത്തിലേക്ക് ഉയര്‍ന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓയില്‍ മിനിസ്ട്രിസ് പെട്രോളിയം പ്ലാനിംഗ് സെല്ലാണ് ഇക്കാര്യം പുറത്തുവിട്ടത്.അതേസമയം എണ്ണ ഇറക്കുമതി കുറക്കുമതി കുറക്കണമെങ്കില്‍ ആഭ്യന്തര ഉത്പാദനം വര്‍ധിക്കേണ്ടത് അിവാര്യമാണ്. എ്ന്നാല്‍ ആഭ്യന്തര എണ്ണ ഉത്പാദനത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.