
രാജ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണിയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട്. 23 ശതമാനം വളര്‍ച്ച ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിപണിയില്‍ ഉണ്ടാകുമെന്നാണ് പഠനത്തിലൂടെ വ്യക്തമാക്കുന്നത്. 2030ല്‍ ഏതാണ്ട് 70 ബില്യണ്‍ ഡോളറിന്റെ വരുമാന വളര്‍ച്ച ഓണ്‍ലൈന്‍ വ്യാപരത്തില്‍ ഉണ്ടാകുമെന്നാണ് ജെഫ്രീസിന്റെ പഠന റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
മറ്റ് റീട്ടെയ്ല്‍ വിപണിയുടെ 25 ശതമാനമാണ് ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണിയെന്നാണ് പഠനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഇത് 37 ശതമാനമായി ഉയരുമെന്നാണ് പഠന റിപ്പോര്‍ട്ടലൂടെ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം രാജ്യത്ത് നിലവില്‍ 18 ബില്യണ്‍ ഡോളര്‍ വരുമാനത്തിലാണ് ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വ്യാപാരം നടക്കുന്നത്. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വ്യാപാരികളുടെ ഇടപാടുകളിലും നിക്ഷേപങ്ങളിലും വന്‍ കുതിപ്പുണ്ടാകുമെന്നാണ് പഠനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. 12,800 കോടി രൂപയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വ്യാപാരികള്‍ ചിലവാക്കുന്നത്. ഇത് 2030ല്‍ 25,138 കോടി രൂപയായി അധികരിക്കുമെന്നാണ് അമേരിക്കന്‍ ധനകാര്യ സ്ഥാപനത്തിന്റെ വിലയിരുത്തല്‍.