പാക്കേജിങ് വ്യവസായം 2020ല്‍ 72.6 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യം കൈവരിക്കും

February 19, 2019 |
|
News

                  പാക്കേജിങ് വ്യവസായം 2020ല്‍ 72.6 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യം കൈവരിക്കും

2019-2020 സാമ്പത്തിക വര്‍ഷം പാക്കേജിങ് വ്യാവസായം 7.26 ബില്യണ്‍ ഡോളറില്‍ എത്തുമെന്ന റിപ്പോര്‍ട്ട്. വ്യവസായ സംഘടനയായ അസോചയും, ഇവൈയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് രാജ്യത്തെ പാക്കേജിങ് വ്യവയാ മേഖല 72.6 ബില്യ ഡോളര്‍ മൂല്യത്തില്‍ എത്തുമെന്ന് കണ്ടെത്തിയത്. ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചയും ജനങ്ങളിലുണ്ടാകുന്ന സാമൂഹിക സാമ്പത്തിക മാറ്റങ്ങളും പാക്കേജിങ് വ്യവസായം വളരുന്നതിന് കാരണമാകും.

ജീവിത ശൈലിയുണ്ടാകുന്ന മാറ്റങ്ങളും പാക്കേജിങ് വ്യാവസായത്തിന്റെ വളര്‍ച്ചയ്ക്ക കാരണമാകുമെന്ന്  പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2016-2021 വരെ പാക്കേജിങ് വ്യവസായത്തില്‍ വന്‍ കുതിപ്പ് ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണം. 2016-2021 കാലയളവില്‍ 72.6 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യം ഈ മേഖലയിലൂടെ കൈവരിക്കും. 

ഇ-കൊമേഴ്‌സ് രംഗത്തെ ജനങ്ങളുടെ താത്പര്യം വര്‍ധിച്ചതും പാക്കേജിങ് വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക്  പ്രചോദനമായിട്ടുണ്ട്. 2015ല്‍ പാക്കേ്ജിങ് വ്യവസായത്തിന്റെ വളര്‍ച്ച 3.17 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമാണ് ഉണ്ടായിരിക്കുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved