
മുംബൈ: ഇന്ത്യയുടെ സ്വര്‍ണ ആവശ്യകത അഞ്ച് ശതമാനം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണ ആവശ്യകത 159 ടണ്ണായി ഉയര്‍ന്നെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി) അഭിപ്രായപ്പെടുന്നത്. സ്വര്‍ണ വിലയിലുണ്ടായ ഇടിവും, രൂപയുടെ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ് സ്വര്‍ണ ആവശ്യകത വര്‍ധിക്കുന്നതിന് കാരണമായത്. അതോടപ്പം വിവാഹ സംബന്ധമായ ആവശ്യങ്ങളും സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിക്കുന്നതിന് കാരണമായെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
2018 മാര്‍ച്ചില്‍ ഇതേ കാലയളവില്‍ ഏകദേശം 151.5 ടണ്‍ സ്വര്‍ണത്തിന്റെ ആവശ്യകതയാണ് ഇന്ത്യയിലുണ്ടായിരുന്നത്. 2019 ല്‍ എത്തിയപ്പോള്‍ 14 ടണ്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചുവെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നു. ആഭരണ വിവിഹാത്തിലെ ആവശ്യകതയില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അഞ്ച് ശതമാനം വര്‍ധനവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. 125.4 ടണ്‍ ആഭരണ ആവശ്യകതയാണ് ആഭരണ വിഭാഗത്തിലുണ്ടായിട്ടുള്ളത്.
അതേസമയം സ്വര്‍ണവുമായി ബന്ധപ്പെട്ട നിക്ഷേപത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. നാല് ശതമാനം വര്‍ധിച്ച 33.6 ടണ്ണിലെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. 2018 ല്‍ ഇത് 32.3 ടണ്‍ ആയിരുന്നുവെന്നാണ് പറയുന്നത്.