
മുകേഷ് അംബാനിയുടെ ഉടസ്ഥതയിലുള്ള വാര്‍ത്താ മാധ്യമസ്ഥാപനമായ ന്യൂസ് 18 നെറ്റ് വര്‍ക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് ബിസിനസ് ലോകത്ത് ഉണ്ടാവുന്നത്. ന്യൂസ് 18 നെറ്റ് വര്‍ക്കിന് അന്താരാഷ്ട്ര വിനോദ മാധ്യമശ്യംഖലയായ സോണി കോര്‍പ്പറേഷന്‍ ഏറ്റെടുത്തേക്കുമെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് വന്നത്. എന്നാല്‍ ഇതിനെ തള്ളി പുതിയൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
മുകേഷ് അംബാനി തന്റെ വാര്‍ത്താ മാദ്ധ്യമ സ്ഥാപനം ഇന്ത്യയുടെ ടൈംസ് ഗ്രൂപ്പിന് വില്‍ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അംബാനിയുടെ നെറ്റ് വര്‍ക്ക് 18 മീഡിയ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് വാങ്ങുന്ന കാര്യം ടൈംസ് ഓഫ് ഇന്ത്യ പബ്ലിഷര്‍ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി ചര്‍ച്ചചെയ്യുന്നതായാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ചര്‍ച്ചകള്‍ രഹസ്യമായതിനാല്‍ പേര് വെളിപ്പെടുത്തരുതെന്ന് ഇവര്‍ പറഞ്ഞിട്ടുണ്ട്. പൂര്‍ണ്ണമായും കമ്പനി വില്‍ക്കുന്നത് മുതല്‍ ഓഹരി വില്‍പ്പന വരെ അംബാനി ആലോചിക്കുന്നുണ്ടെന്നാണ് റിലയന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചര്‍ച്ചകള് പ്രാരംഭഘട്ടത്തിലാണ്. എന്നാല്‍ കമ്പനി വാങ്ങാന്‍ സോണി അടക്കമുള്ള നിരവധി പ്രമുഖര്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ബെന്നറ്റ് കോള്‍മാന്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കിയിട്ടില്ല.