
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിനിടെ ധനിക കുടുംബങ്ങള്‍ സ്വകാര്യ ജെറ്റ് ബുക്ക് ചെയ്ത് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറി. ആശുപത്രി കിടക്ക സൗകര്യം, മരുന്ന് ക്ഷാമം, ഒക്സിജന്‍ ലഭ്യത എന്നിവയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ രാജ്യത്തെ ധനികര്‍ ലക്ഷക്കണക്കിന് രൂപ ചെലവാക്കി പ്രൈവറ്റ് ജെറ്റ് വിമാനങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയാണ്.
മിക്കവരും യുകെയിലേക്കാണ് യാത്ര തിരിച്ചത്. ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായതോടെ യുകെ ഇന്ത്യയെ റെഡ് ലിസ്റ്റിള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ യുകെ പൗരന്മാരല്ലാത്തവരെ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതിയും നിഷേധിച്ചിരുന്നു. എന്നാല്‍ സ്വകാര്യ വിമാനങ്ങളില്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് എട്ട് വിമാനങ്ങളില്‍ നിരവധി വ്യവസായികളാണ് രാജ്യം വിട്ടത്.
എട്ട് വിമാനങ്ങളും ലണ്ടനിലെ ലൂടണ്‍ വിമാനത്താവളത്തിലാണ് പറന്നിറങ്ങിയത്. മുംബൈയില്‍ നിന്ന് നാലും ദില്ലിയില്‍ നിന്ന് മൂന്നും അഹമ്മദാബദില്‍ നിന്നും ഒരു വിമാനവുമായി ലണ്ടനില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കാനഡ, ഹോങ്കോംഗ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി രംഗത്തെത്തിയിരുന്നു.