സേവന മേഖലയിലെ കയറ്റുമതിയില്‍ 2.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

June 15, 2019 |
|
News

                  സേവന മേഖലയിലെ കയറ്റുമതിയില്‍ 2.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെ സേവന മേഖലയിലെ കയറ്റുമതിയില്‍ വര്‍ധനവുണ്ടായതായി റി്‌പ്പോര്‍ട്ട്.  ഇതോടെ സേവന മേഖലയിലെ കറ്റുമതി വിഹിതം 2.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 18.06 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസമായ ഏപ്രിലിലാണ് ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. 

അതേസമയം മുന്‍വര്‍ഷം ഇതേ കാലയളവില്‍ 17.56 ബില്യണ്‍ ഡോളറായിരുന്നു സേവന മേഖലയിലെ കയറ്റുമതിയിലുണ്ടായിരുന്ന മൂല്യം. പേമെന്റ് സേവന മേഖലയിലെ കയറ്റുമതിയില്‍ 2019 ഏപ്രിലില്‍ 11.4 ബില്യണ്‍ ഡോളറായി രേഖപ്പെടുത്തി, ഏകദേശം 4.6 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 10.92 ബില്യണ്‍ ഡോളറായിരുന്ന പേമെന്റ് സേവന മേഖലയിലെ കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്.

 

Related Articles

© 2025 Financial Views. All Rights Reserved