സേവന മേഖലയിലെ വളര്‍ച്ച 19 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍; പിഎംഐ സൂചിക 48.7 ല്‍

October 05, 2019 |
|
News

                  സേവന മേഖലയിലെ വളര്‍ച്ച  19 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍; പിഎംഐ സൂചിക 48.7 ല്‍

ന്യൂഡല്‍ഹി: രാജ്യത്തെ സേവന മേഖല ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസത്തില്‍ സേവന മേഖലയുടെ വളര്‍ച്ച ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസത്തില്‍ 19 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് വളര്‍ച്ചയെത്തിയത്.ഐഎച്ച്െസ് മാര്‍ക്കറ്റ് സര്‍വീസെസ് പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സില്‍ പിഎംഐ സൂചിക 48.7 ലേക്കെത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം സേവന മേഖലയിലെ വളര്‍ച്ചയില്‍ പിഎംഐ സൂചികയില്‍ ആഗസ്റ്റ് മാസത്തില്‍ രേഖപ്പെടുത്തിയത് 52.4 ആണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇത് രണ്ടാം തവണയാണ് സേവന മേഖലയിലെ പിഎംഐ സൂചികയിലെ വളര്‍ച്ചയില്‍ മോശം പ്രകടനം ഉണ്ടാകുന്നത്. ആഭ്യന്തര തലത്തിലും, അന്താരാഷ്ട്ര വിപണിയി രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുമാണ് സേവന മേഖലയുടെ വളര്‍ച്ചയ്ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയിട്ടുള്ളത്. 

പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന കാര്യത്തിലുള്ള ഇടിവ്., വിപണിയിലും, ഉപഭോഗത്തിലുമുണ്ടായ ഇടിവ് ഇതെല്ലാം സേവന മേഖലയുടെ വളര്‍ച്ചയ്ക്ക് പരിക്കേല്‍ക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നാല്‍ പിഎംഐ സൂചിക 50 ന് മുകളിലേക്കാണെങ്കില്‍ സേവന മേഖല വളര്‍ച്ചയിലാണെന്നും, പിഎംഐ സൂചിക 50 ന് താഴേക്കാണെങ്കില്‍ സേവന മേഖല തളര്‍ച്ചയിലാണെന്നുമാണ് സൂചിപ്പിക്കുക.

എന്നാല്‍ സമ്പദ് വ്യവസ്ഥയില്‍ നേരിടുന്ന വെല്ലുവിളികള്‍ മൂലമാണ് സേവന മേഖല ഏറ്റവും വലിയ തളര്‍ച്ചയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു. ആറ് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved