രാജ്യത്തെ സോഫറ്റ് വെയര്‍ വിപണി റെക്കോര്‍ഡ് മുന്നേറ്റം; വിപണി രംഗത്ത് 12.4 ശതമാനം വര്‍ധന

December 07, 2019 |
|
News

                  രാജ്യത്തെ സോഫറ്റ് വെയര്‍ വിപണി റെക്കോര്‍ഡ് മുന്നേറ്റം; വിപണി രംഗത്ത് 12.4 ശതമാനം വര്‍ധന

രാജ്യത്തെ സോഫ്റ്റ്‌വെയര്‍ വിപണിയില്‍ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ സോഫ്റ്റ് വെയര്‍ വിപണി മികച്ച  പ്രകടനമാണ് കാഴ്ച്ചവച്ചതെന്നാണ് ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പറേഷന്‍ (ഐഡിസി) വ്യക്തമാക്കിയിരിക്കുന്നത്. സോഫ്റ്റ് വെയര്‍ വിപണിയില്‍ ജനുവരി-ജൂണ്‍ വരെയുള്ള കാലയളവില്‍ 12.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഐഡിസി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

 2018 നും 2023 ഇടയില്‍ ഇന്ത്യയുടെ സോഫ്റ്റ് വെയര്‍ വിപണിയുടെ വളര്‍ച്ചയില്‍ ആകെ 14.1 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് (സിഎജിആര്‍)  കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഡിസി ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ഏഷ്യ പസഫിക് ഖേലയിലുള്ള സോഫ്റ്റ് വെയര്‍ വിപണിയില്‍ 12.4 ശതമാനം ഈ മേഖലയില്‍ നിന്നാണ്. 

അതേസമയം അടുത്ത  18-24 മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സോഫ്റ്റ് വെയര്‍ വിപണിയില്‍ ഇതിന്റെ അടിസ്ഥാനത്തില്‍  കൂടുതല്‍ മാറ്റങ്ങളുണ്ടായേക്കും. സോഫറ്റ് വെയര്‍ വിപണന രംഗത്തെ ഉപഭോഗ മേഖല ശക്തിപ്പെട്ടുവെന്നാണ് ഈ കണക്കുകൡലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ആപ്ലിക്കേഷന്‍ വിപണിയിലടക്കം മികച്ച പ്രകടനമാണ് കമ്പനിക്ക് ഉണ്ടായിട്ടുള്ളത്. ഐഡിസിയില്‍ റിപ്പോര്‍ട്് പ്രകാരം സോഫ്റ്റ് വെയര്‍ വിപണിയില്‍ 61.3 ശതമാനം സംഭാവന ആപ്ലിക്കേഷന്‍ മേഖലയില്‍ നിന്നാണ്.

Related Articles

© 2025 Financial Views. All Rights Reserved