
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്റ്റീല്‍ ഉത്പാദനത്തില്‍ ഭീമമായ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. സ്റ്റീല്‍ ഉത്പ്പാദനം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ സ്റ്റീല്‍ ഉത്പ്പാദനത്തില്‍ അഞ്ച് മാസത്തിനിടെ 1.6 ശതാമനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബറിലാണ് ഇന്ത്യയുടെ സ്റ്റീല്‍ ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ആട്ടൊമൊബീല്‍, ഉപഭോഗ മേഖല എന്നിവയില്‍ നേരിട്ട തളര്‍ച്ചയാണ് ഇന്ത്യയുടെ സ്റ്റീല്‍ ഉത്പ്പാദനത്തില്‍ കുറവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്. രാജ്യത്ത് രൂപപ്പെട്ട മാന്ദ്യമാണ് ഇന്ത്യയുടെ സ്റ്റീല്‍ ഉത്പ്പാദന മേഖലയിലും തളര്‍ച്ചയുണ്ടാകാന്‍ കാരണമായത്. 2018 ല്‍ ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനം 8.96 മില്യണ്‍ ടണ്ണായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ നടപ്പുവര്‍ഷം 8.8 മില്യണ്‍ ടണ്ണായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം സ്റ്റീല്‍ ഉപഭോഗത്തില്‍ നാല് വര്‍ഷത്തിനിടെ ഏപ്രില്‍ മുതല്‍ ജൂണ്‍വരെ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. 6.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ആഗസ്റ്റില്‍ സ്റ്റീല്‍ ഉപഭോഗമേഖലയില്‍ 1.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്‌ളത്. അതേസമയം സ്റ്റീല്‍ ആവശ്യകതയില്‍ നടപ്പുവര്‍ഷം പകുതിയിലേക്കെത്തുമ്പോള്‍ അഞ്ച് ശതമാനം മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 7.5 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.