ഇന്ത്യന്‍ സാമ്പത്തികാവസ്ഥ അപടാവസ്ഥയില്‍; ഗാര്‍ഹിക ഉപഭോഗം കുത്തനെ ഇടിഞ്ഞെന്ന് മൂഡിസ്

December 17, 2019 |
|
News

                  ഇന്ത്യന്‍ സാമ്പത്തികാവസ്ഥ അപടാവസ്ഥയില്‍; ഗാര്‍ഹിക ഉപഭോഗം കുത്തനെ ഇടിഞ്ഞെന്ന് മൂഡിസ്

മുംബൈ: ഇന്ത്യയുടെ ഗാര്‍ഹിക ഉപഭോഗം ദുര്‍ബലമാണെന്ന് മൂഡിസ് റിപ്പോര്‍ട്ട്. സ്വകാര്യമേഖലയിലെ ബാങ്കുകള്‍ക്ക് റീട്ടെയില്‍ വായ്പകളില്‍ വലിയ സ്വാധീനാണ് ഉള്ളത്. കൂടുതല്‍ അപകടസാധ്യതയിലാണ് ഇപ്പോള്‍ മുമ്പോട്ട് പോകുന്നത്. നിഷ്‌ക്രിയ വായ്പകളുടെ കാര്യത്തില്‍ വര്‍ധനവ് സംഭവിച്ചതായും മൂഡിസ് പറഞ്ഞു.ഭക്ഷണം,വസ്ത്രം,പാര്‍പ്പിട സൗകര്യങ്ങള്‍,ഗതാഗതം ,ആരോഗ്യ പരിപാലനചെലവുകള്‍,ദൈനംദിന ചിലവുകള്‍ അടക്കമുള്ള ഗാര്‍ഹിക അന്തിമ ഉപഭോഗചെലവിന്റെ പരിധിയിലാണ് വരിക. ഇതെല്ലാം കുത്തനെ ഇടിയുന്നുവെന്നാണ് മൂഡിസ് വ്യക്തമാക്കിയത്.

നിക്ഷേപത്തിലുള്ളമ ാന്ദ്യം ഉപ്പോള്‍ ഉപഭോഗത്തെ ദുര്‍ബലപ്പെടുത്തുന്നതിലേക്ക് വ്യാപിച്ചതിനാല്‍ ഇന്ത്യയുടെ വളര്‍ച്ചാ കുറഞ്ഞുവെന്ന് മനസിലാക്കാമെന്ന് മൂഡിസ് റ പറയുന്നു. ഗ്രാമീണ കുടുംബങ്ങളിലെ സാമ്പത്തിക സമ്മര്‍ദ്ദവും മന്ദഗതിയിലുള്ള തൊഴിലവസരങ്ങളും മാന്ദ്യത്തിന്റെ പ്രധാനഘടകങ്ങളാണെന്ന് മൂഡിസ് ചൂണ്ടിക്കാട്ടി. സമീപകാലത്തായി റീട്ടെയില്‍ വായ്പ നല്‍കുന്ന പ്രധാന ദാതാക്കളായ ബാങ്ക് ഇതര ധനകാര്യ സ്ഥപാനപനങ്ങളിലെ വായ്പാ പ്രതിസന്ധി ദുര്‍ബലമായ കാര്യങ്ങളെ കൂടുതല്‍ വഷളാക്കുമെന്നും മൂഡിസ് പറഞ്ഞു.

ാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ ചില മാറ്റങ്ങള്‍ പ്രകടമാകുമെന്ന് വിലയിരുത്തല്‍. ജിഡിപി വളര്‍ച്ചയിലും, ഐഐപി (വ്യവസായിക ഉതപ്പാദന സൂചിക) വളര്‍ച്ചയിലും ചില മാറ്റങ്ങള്‍ കടന്നുവരുമെന്നും ഇവയില്‍ ചില കാര്യങ്ങള്‍ പ്രകടമാകുമെന്നും റേറ്റിങ് ഏജന്‍സിയായ മൂഡിസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.  വ്യവസായിക വളര്‍ച്ചാ സൂചികയായ ഐഐപിയും, ജിഡിപിയും തമ്മിലുള്ള വളര്‍ച്ചാ നിരക്ക് ദുര്‍ബലമാണെന്നാണ് വിലിരുത്തല്‍,.  മൂഡിസ് ചൂണ്ടിക്കാട്ടുന്നത്  നടപ്പുവര്‍ഷത്തെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്  5.5 ശതമനത്തിലേക്ക് താഴുമെന്നാണ് പറയുന്നത്. ഐഐപി വളര്‍ച്ച 3.8 ശതമാനത്തിലേക്കും താഴ്ന്നിട്ടുണ്ട്. മൂന്നാം പാദത്തില്‍ പ്രധാനമായും രേഖപ്പെടുത്തിയ കണക്കുകളിലൊന്നാണ്.  

ഐഐപിയില്‍ പ്രകടമാകുന്ന വ്യാവസായ വികാസത്തേക്കാള്‍ 900 ബേസിസ് പോയിന്റ് കൂടുതലാണ് ജിഡിപിയെന്നാണ് വിലയിരുത്തപ്പെടുന്നത്.  അതേസമയം ഐഐപി പ്രതിമസ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. എന്നാല്‍  ജിഡിപി കണക്കാക്കുന്നത് ത്രമാസത്തിലമാണെന്നാണ്. എന്നാല്‍ വ്യവസായിക ഉത്പ്പാദനം ഏറ്റവംു കുറഞ്ഞ നിരക്കിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  

 

 

Related Articles

© 2025 Financial Views. All Rights Reserved