
ഓഹരി വിപണിയില്‍ ഇനി പ്രതിസന്ധികള്‍ ശക്തമായേക്കും. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയാണ് ഇതിന്റെ പ്രധാന കാരണം. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ആഗോള തലത്തില്‍ മോശം ധനസ്ഥിതി ഉണ്ടായേക്കും. മാത്രമമല്ല, രൂപയുടെ മൂല്യത്തിലക്കം വലിയ ഇടിവ് രേഖപ്പെടുത്തിയേക്കും. ക്രൂഡ് ഓയില്‍ വിലയില്‍ ഭീമമായ വര്‍ധനവാകും വരും നാളുകളില്‍ ഉണ്ടായേക്കുക. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ചാര തലവനടക്കമുള്ള സൈനീക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വപണിയും ഇന്ന് നിലംപൊത്തി. ഇന്ന് രൂപയുടെ മൂല്യം ഡോളറിനെതിരെ രേഖപ്പെടുത്തിയത് 71.75 രൂപയാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 130 പോയിന്റ് താഴ്ന്ന് 41496.29 ലെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 12240 ലുമാണ് വ്യാപാരം നതുടരുന്നത്.
നിലവില്‍ 1132 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 846 കമ്പനികളുടെ ഓഹരികളില്‍ നഷ്ടമുണ്ടാക്കിയത്. ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതസിന്ധികള്‍ ശക്തമാകുന്നുണ്ടെന്നാണ് വിവരം. അതേസമയം ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 3.06 ശതമാനം വില കൂടി 68.28 എന്ന നിരക്കിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 2.88 ശതമാനം കൂടി 62.94 ല്‍ എത്തി. ഒപെകിലെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദകരാണ് ഇറാന്‍. ലോകത്തിലെ എണ്ണയുടെ 10 ശതമാനത്തോളം ഇറാന്റെ പക്കലാണ്. ഒരിടവേളക്ക് ശേഷമുണ്ടായ അമേരിക്ക- ഇറാന്‍ ഇറാഖ് സംഘര്‍ഷമാണ് വീണ്ടും എണ്ണവില കുതിക്കുന്നതിന് കാരണമായത് ഇറാനും ഇറാഖും കഴിഞ്ഞ ഒരുമാസം പ്രതിദിനം 6.7 ദശലക്ഷം ബാരല്‍ ക്രൂഡ്ഓയിലാണ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഒപെകിന്റെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് വരുമിതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതോടെ ഇന്ത്യയില്‍ എണ്ണ വിലയിലും വര്‍ധനവുണ്ടായി. ഡല്‍ഹിയില്‍ ഇന്ന് പെട്രോള്‍ വില 75.35 രൂപയും, ഡീസലിന് 68.25 രൂപയും, മുംബൈയില്‍ പെട്രോള്‍ വില 80.94 രൂപയും, ഡീസലിന് 71.56 രൂപയുമാണ് വില.