
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനകമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍ ഇപ്പോള്‍ അതിവേഗം വളര്‍ച്ച കൈവിരിക്കാനുള്ള നീക്കത്തിലാണിപ്പോള്‍. വിപണി രംഗത്ത് കൂടുതല്‍ സാധ്യതകള്‍ ഉണ്ടെന്ന വിലയിരുത്തലില്‍ ഇന്‍ഡിഗോ 300 എയര്‍ബസുകള്‍ വാങ്ങിയേക്കും. അന്താരാഷ്ട്ര- ആഭ്യന്ത സര്‍വീസുകള്‍ നവികസിപ്പിക്കുന്നതിനും, വ്യോമയാനരംഗത്തെ സാധ്യതകളെ മുന്‍നിര്‍ത്തിയുമാണ് ഇന്‍ഡിഗോ എയര്‍ലൈന്‍ ഈ നീക്കം നടത്തുന്നത്. 300 എയര്‍ബസുകള്‍ വാങ്ങാന്‍ കമ്പനി 30 ബില്യണ്‍ ഡോളറാണ് ചിലവാക്കുക. A320neo വിഭാഗത്തില്‍പ്പെട്ട എയര്‍ബസുകളാണ് ഇന്‍ഡിഗോ ഓര്‍ഡര്‍ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇന്‍ഡിഗോ പുതിയ എയര്‍ബസുകള്‍ വാങ്ങുന്നതോടെ കമ്പനിക്ക് മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ദീര്‍ഘദൂര പതിപ്പായ A321XLR തുടങ്ങിയ വിമാനങ്ങള്‍ സ്വന്തമാക്കാനാണ് ഇപ്പോള്‍ പുതിയ ഓര്‍ഡറുകള്‍ നല്‍കിവരുന്നത്. നിലവില്‍ ഇന്‍ഡിഗോയ്ക്ക് 250 എയര്‍ബസുകളാമുള്ളത്. 300 വിമനങ്ങള്‍ കൂടി കമ്പനി വാങ്ങുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ മാറിയേക്കും.
ഇതോടെ ഇന്‍ഡിഗോയുടെ വിമാനങ്ങളുടെ ആകെ എ്ണ്ണം 550 ആയി മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒറ്റയടിക്കാണ് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോ കൂടുതല്‍ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് നെട്ടിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് യുഎസ് സ്വാകാര്യ ഇക്വിറ്റി കമ്പനിയായ ഇന്‍ഡിഗോ 430 ജെറ്റ് വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് നെട്ടിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഇടപട് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. 1997 ല്‍ യുഎസ് എയര്‍വെയ്‌സ് കമ്പനി ഓര്‍ഡര്‍ നല്‍കിയതിനെതുടര്‍ന്നായിരുന്നു ആ ഇടപാടിന് തടസ്സം സൃഷ്ടിക്കപ്പെട്ടത്. അതേസമയം ജെറ്റ് എയര്‍വെയ്‌സിന്റെ പതനത്തില്‍ ഇന്‍ഡിഗോ അടക്കമുള്ള കമ്പനികള്‍ക്ക് അതിവേഗം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.