
മുംബൈ: മാര്‍ച്ച് പാദത്തിലെ സാമ്പത്തിക കണക്കുകള്‍ പുറത്തുവിട്ട് ഇന്ത്യയിലെ പ്രമുഖ ബജറ്റ് എയര്‍ലൈന്‍സ് ഇന്‍ഡിഗോ. ജനുവരി - മാര്‍ച്ച് കാലത്ത് 1,147 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് സംഭവിച്ചത്. കൃത്യം ഒരു വര്‍ഷം മുന്‍പും 870.8 കോടി രൂപയുടെ നഷ്ടം ഇന്‍ഡിഗോ നേരിട്ടിരുന്നു. ഭീമമായ നഷ്ടത്തിന് പുറമെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തിലും ഇന്‍ഡിഗോയ്ക്ക് കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. 2020 മാര്‍ച്ച് പാദത്തില്‍ 8,299 കോടി രൂപയുണ്ടായിരുന്ന പ്രവര്‍ത്തന വരുമാനം 6,222 കോടി രൂപയിലേക്ക് ഇക്കുറി ചുരുങ്ങി; ഇടിവ് 25 ശതമാനം. റെഗുലേറ്ററി ഫയലിംഗിലാണ് ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് മാര്‍ച്ചിലെ ദാരുണാവസ്ഥ വെളിപ്പെടുത്തിയത്.
'കോവിഡിനെത്തുടര്‍ന്ന് ഈ വര്‍ഷം ദുരിതപൂര്‍ണമാണ്. വരുമാനം കുത്തനെ ഇടിയുന്നു. ഡിസംബര്‍ - ഫെബ്രുവരി കാലഘട്ടത്തില്‍ ബിസിനസ് ഉണര്‍ന്നെങ്കിലും കോവിഡ് രണ്ടാം തരംഗം ഒരിക്കല്‍ക്കൂടി സ്ഥിതിഗതികള്‍ വഷളാക്കിയിരിക്കുകയാണ്', ഇന്‍ഡിഗോ സിഇഓ രണോജോയ് ദത്ത് പറഞ്ഞു. മാര്‍ച്ച് - മെയ് മാസങ്ങളില്‍ അതിഭീകരമായ വരുമാനനഷ്ടമാണ് കമ്പനിക്ക് സംഭവിച്ചത്. ഇതേസമയം, മെയ് അവസാന വാരം മുതല്‍ ബിസിനസില്‍ ഒരല്‍പ്പം പുരോഗതിയുണ്ടെന്നും ദത്ത സൂചിപ്പിച്ചു.
ഇപ്പോഴത്തെ മഹാമാരി ഓഹരിയുടമകള്‍ക്കും ജീവനക്കാര്‍ക്കും പരീക്ഷണകാലഘട്ടമാണ് സമ്മാനിക്കുന്നത്. ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധിയെ തരണം ചെയ്യുകയാണ് ഇന്‍ഡിഗോയുടെ ലക്ഷ്യം. സാമ്പത്തിക ഫലം നിരാശജനകമാണെങ്കിലും രാജ്യത്തെ ഏറ്റവും മികച്ച എയര്‍ലൈനുകളില്‍ ഒന്നായി ഇന്‍ഡിഗോ തുടരുന്നുണ്ട്. മഹാമാരിയുടെ കാലം കഴിഞ്ഞാല്‍ കമ്പനിയുടെ സാമ്പത്തികം ശക്തമായി മെച്ചപ്പെടുമെന്ന് ദത്ത കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡിഗോയുടെ കണക്കുപുസ്തകം പരിശോധിച്ചാല്‍ ജനുവരി - മാര്‍ച്ച് കാലത്ത് 648.3 കോടി രൂപയാണ് നികുതിക്കും പലിശയ്ക്കും മുന്‍പുള്ള വരുമാനം (ഋആകഠഉഅഞ). മാര്‍ജിനാകട്ടെ 10.4 ശമാനവും. കൃത്യം ഒരു വര്‍ഷം മുന്‍പ് 1.0 ശതമാനം മാര്‍ജിനുമായി 86.7 കോടി രൂപയായിരുന്നു ഇത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ ചിത്രം വിലയിരുത്തിയാല്‍ 5,806.4 കോടി രൂപയാണ് ഇന്‍ഡിഗോ നഷ്ടം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം നഷ്ടം 233.7 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 58 ശതമാനം ഇടിഞ്ഞ് 15,677.6 രൂപയിലേക്ക് ചുരുങ്ങി. 2019-20 കാലത്ത് 37,291.5 കോടി രൂപ വരുമാനം കണ്ടെത്താന്‍ ഇന്‍ഡിഗോയ്ക്ക് സാധിച്ചിരുന്നു.