
മുംബൈ: രാജ്യത്തെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ നേരത്തെ പ്രഖ്യാപിച്ച ധനസമാഹരണ പദ്ധതികളില്‍ നിന്ന് പിന്മാറിയേക്കും. ആഭ്യന്തര സര്‍വ്വീസുകള്‍ സാധാരണഗതിയിലായി ഈ മാസം മുതല്‍ വരുമാനം മെച്ചപ്പെടുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
കഴിഞ്ഞ മാസം 4000 കോടി രൂപ ധനസമാഹാരണത്തിന് കമ്പനി ഡയറക്ടര്‍മാരുടെ യോഗം അനുമതി നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ധനസമാഹരണ പദ്ധതികള്‍ക്ക് 50 ശതമാനം മാത്രം സാധ്യതയെന്ന് ഇന്‍ഡിയോ സിഇഒ റോണോ ജോയ് ദത്ത പ്രതികരിച്ചു.
യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന് അനുസൃതമായി ഉത്സവ സീസണില്‍ ഫ്‌ലൈറ്റ് ബുക്കിംഗില്‍ വര്‍ദ്ധനവ് കാണപ്പെടുന്നതിനാല്‍ ആവശ്യകത പുനരുജ്ജീവിപ്പിക്കാനാകുമെന്ന് ഇന്‍ഡിഗോയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വുള്‍ഫ് ഗാംഗ് പ്രോക്ക്-ഷൗവര്‍ പറഞ്ഞു. പ്രാദേശിക റൂട്ടുകളില്‍ വിമാനത്തിന്റെ ശേഷിയുടെ മൂന്നിലൊന്ന് ഉപയോഗിക്കുന്നുണ്ടെന്നും ഇത് ദീപാവലി സമയത്ത് 60% വരെ വര്‍ദ്ധിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡിഗോ ഇപ്പോള്‍ 70 ശതമാനം എയര്‍ക്രാഫ്റ്റ് സീറ്റുകള്‍ നിറയ്ക്കുന്നുണ്ട്. നേരത്തെ 55 ശതമാനമായിരുന്നു ഇത്. അതേസമയം സംസ്ഥാനങ്ങളുടെ യാത്രാ നിയന്ത്രണങ്ങളില്‍ പതിവായി വരുന്ന മാറ്റങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നവര്‍ ഹ്രസ്വകാല ബുക്കിംഗ് തിരഞ്ഞെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.