
ഇന്‍ഡിഗോയുടെ പുതുവത്സര ഓഫര്‍ ബുക്കിങ് ജനുവരി പതിമൂന്നോട് കൂടി അവസാനിക്കും. ഇന്ത്യയുടെ ഉള്ളില്‍ എവിടെയും 899 രൂപയ്ക്ക് പോവാം എന്നതാണ് ഓഫറിന്റെ പ്രത്യേകത. അന്താരാഷ്ട്ര വിമാനങ്ങളില്‍ 3,399 രൂപയാണ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ജനുവരി 24 മുതല്‍ ഏപ്രില്‍ 15 വരെയുളള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുകയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നിങ്ങള്‍ മൊബി ക്വിക്ക് വാലറ്റ് ഉപയോഗിച്ച് ടിക്കറ്റ് ബുക്കുചെയ്യുകയാണെങ്കില്‍ 15 ശതമാനം കാശ് ബാക്ക്് ലഭിക്കുകയും ചെയ്യും.
ഗുവാഹത്തി വഴിയുള്ള ബാഗ്‌ദോഗ്രയില്‍ 899 രൂപയാണ് ഇന്‍ഡിഗോ വെബ്‌സൈറ്റിലുള്ളത്. ഡല്‍ഹി-മുംബൈ ടിക്കറ്റ് നിരക്കുകള്‍പോലും 2,299 രൂപയില്‍ നിന്ന് തുടങ്ങി. ഡല്‍ഹി-ബെംഗളൂരു, ഡല്‍ഹി-അമൃത്സര്‍ എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളില്‍ യഥാക്രമം 2,699 രൂപയും 1,599 രൂപയുമാണ് ടിക്കറ്റ് നിരക്ക്.