സൗജന്യ യാത്ര പ്രഖ്യാപിച്ച് ഇന്‍ഡിഗോ; 1 കോടി രൂപ നല്‍കുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ

August 09, 2021 |
|
News

                  സൗജന്യ യാത്ര പ്രഖ്യാപിച്ച് ഇന്‍ഡിഗോ; 1 കോടി രൂപ നല്‍കുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്;  നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ

മുംബൈ: ഒളിംപിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയതിന് പിന്നാലെ നീരജ് ചോപ്രയ്ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് സൗജന്യ യാത്ര അനുവദിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ 2021 ഓഗസ്റ്റ് 8 മുതല്‍ 2022 ഓഗസ്റ്റ് 7 വരെ നീരജ് ചോപ്രയ്ക്ക് ഇന്ത്യയ്ക്കുള്ളില്‍ എവിടേയ്ക്കും സൗജന്യമായി യാത്ര ചെയ്യാം.

ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവായി മണിക്കൂറുകള്‍ ശേഷമാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റോണോജോയ് ദത്ത ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 2021 ഓഗസ്റ്റ് 7 ന് നടന്ന പുരുഷ ജാവലിന്‍ ത്രോയുടെ ഫൈനലില്‍ 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ ചോപ്ര സ്വര്‍ണ്ണ മെഡല്‍ നേടി എന്നത് ശ്രദ്ധേയമാണെന്നും ദത്ത കൂട്ടിച്ചേര്‍ത്തു.

നേരത്തെ, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ശനിയാഴ്ച കമ്പനിയുടെ വരാനിരിക്കുന്ന SUV XUV700 ചോപ്രയ്ക്ക് സമ്മാനിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പുറമേ ഇന്ത്യയുടെ അഭിമാനമായ നീരജിന് കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും യാത്രാ പാസ് അനുവദിച്ചിട്ടുണ്ട്. ആജീവനാന്ത കാലത്തേക്ക് സംസ്ഥാനത്തെ ഏത് ബസുകളിലും യാത്ര ചെയ്യുന്നതിനുമുള്ള പാസാണ് കര്‍ണ്ണാടക അനുവദിച്ചുള്ളത്. ഇതിന് പുറമേ ഐപിഎല്‍ ടീമായ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സും നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ നീരജ് ഒളിംപിക്‌സില്‍ എറിഞ്ഞ ദൂരത്തിന്റെ സ്മരണയ്ക്ക് വേണ്ടി 8758 എന്ന നമ്പറില്‍ ജേഴ്‌സി പുറത്തിക്കുമെന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വ്യക്തമാക്കിയിരുന്നു.

നീരജ് ചോപ്രയ്ക്കും ഒന്നാം ക്ലാസ് കാറ്റഗറി സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഹരിയാന സര്‍ക്കാര്‍ ആറ് കോടി രൂപ പാരിതോഷികം നല്‍കുമെന്നും ഹരിയാണ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് സര്‍ക്കാരും 2 കോടി രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. നീരജിന് പാരിതോഷികം നല്‍കാന്‍ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവിന് ഒരു കോടി രൂപ പാരിതോഷികം നല്‍കാന്‍ മണിപ്പൂര്‍ മന്ത്രിസഭയും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. എഡ്യൂ ആപ്പായ ബൈജൂസ് ആപ്പ് രണ്ട് കോടി രൂപയുടെ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗോഫസ്റ്റ് എയര്‍വേസും നീരജിനും മറ്റ് മെഡല്‍ ജേതാക്കള്‍ക്കും അഞ്ച് വര്‍ഷത്തേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved