
15-ാം വാര്‍ഷിക ആഘോഷങ്ങളുമായി ബജറ്റ് കാരിയറായ ഇന്‍ഡിഗോ. ഇതിന്റെ ഭാഗമായി വിമാന ടിക്കറ്റുകള്‍ക്ക് പ്രത്യേക ഓഫറുകളും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ ഓഫര്‍ വില്‍പ്പനയാണ് ഇന്‍ഡിഗോ ആരംഭിച്ചിരിക്കുന്നത്. 915 രൂപ മുതല്‍ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാകും. ആഗസ്റ്റ് 4 മുതല്‍ ആഗസ്റ്റ് 6 വരെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആകുക. സെപ്റ്റംബര്‍ ഒന്നിനും 2022 മാര്‍ച്ച് 26 നും ഇടയില്‍ നടത്തുന്ന യാത്രകള്‍ക്ക് ടിക്കറ്റ് ഉപയോഗിക്കാം.
തിരഞ്ഞെടുത്ത ഫ്‌ലൈറ്റുകള്‍ക്ക് ആണ് ഓഫര്‍ ലഭിക്കുന്നത്. ഇന്‍ഡിഗോയുടെ നോണ്‍-സ്റ്റോപ്പ് ആഭ്യന്തര ഫ്‌ലൈറ്റുകള്‍ക്ക് ആണ് ഓഫറുകള്‍ ബാധകമാവുക എന്ന് വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു. ഓഫറോടെ നിശ്ചിത ടിക്കറ്റുകളാണ് ലഭ്യമാവുക. അതുകൊണ്ട് തന്നെ എയര്‍ലൈന്റെ നിബന്ധനകള്‍ക്കനുസരിച്ചായിരിക്കും ഉപഭോക്താക്കള്‍ക്ക് ഓഫര്‍ നല്‍കുക. ടിക്കറ്റിലുള്ള കിഴിവുകള്‍ക്ക് പുറമേ, തിരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളില്‍ അധിക ക്യാഷ്ബാക്കും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ പറയുന്നു.