
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ അറ്റാദായത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍മാസത്തിലവസാനിച്ച ആദ്യപാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ അറ്റാദായം 1,203 കോടി രൂപയായി അധികരിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായത്തില്‍ ആകെ 27.8 കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതും, കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചത് മൂലവുമാണ് കമ്പനിയുടെ അറ്റാദായത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളത്.
ഏകദേശം 43 മടങ്ങാണ് ഇന്‍ഡിഗോയുടെ അറ്റാദായത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ ആകെ വരുമാനത്തിലും വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. കമ്പനിയുടെ ആകെ വരുമാനം 44.7 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 9,420.10 കോടി രൂപയുടെ വര്‍ധനവാണ് വരുമാനത്തില്‍ ഉണ്ടായിട്ടുള്ളത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ആകെ വകുമാനത്തില്‍ 30.3 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം ടിക്കറ്റ് നിരക്കില്‍ ഇന്‍ഡിഗോ കുറവ് വരുത്തിയിട്ടും, ടിക്കറ്റ് ബുക്കിംഗിലൂടെ കമ്പനിക്ക് ഉയര്‍ന്ന നേട്ടമാണ് കൊയ്യാന്‍ സാധിച്ചത്. ടിക്കറ്റ് ബുക്കിംഗിലൂടെ കമ്പനിക്ക് 8,445.10 കോടി രൂപയുടെ വരുമാന വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ടിക്കറ്റ് വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത് 902.60 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.