ജൂണ്‍ പാദത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് കനത്ത തിരിച്ചടി; 3,174 കോടി രൂപയുടെ നഷ്ടം

July 28, 2021 |
|
News

                  ജൂണ്‍ പാദത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് കനത്ത തിരിച്ചടി; 3,174 കോടി രൂപയുടെ നഷ്ടം

മുംബൈ: കൊവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ ജൂണ്‍ പാദത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നഷ്ടം. ജൂണ്‍ പാദത്തില്‍ 3,174 കോടി രൂപയുടെ നഷ്ടമാണ് ഇന്‍ഡിഗോയ്ക്കുണ്ടായിട്ടുള്ളത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് 2021-22 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ തുടര്‍ച്ചയായ ആറാം ത്രൈമാസ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്‍ഡിഗോയുടെ ഉടമസ്ഥതയുള്ള ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിനും തുടര്‍ച്ചയായ ത്രൈമാസ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊവിഡിന്റെ രണ്ടാം തരംഗം മൂലം വിമാനയാത്രക്ക് നിയന്ത്രണങ്ങള്‍ക്കൊപ്പം രൂപയുടെ മൂല്യത്തകര്‍ച്ച, വിമാനഗതാഗതം കുറയുക, എണ്ണവില ഉയരുക എന്നിവയും കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളെ 2021-22 ന്റെ ആദ്യ പാദത്തില്‍ പ്രതികൂലമായി ബാധിച്ചു. 2020-21 നാലാം പാദത്തില്‍ 1,160 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായിട്ടുള്ളത്.

നിലവില്‍ കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആഘാതത്തിലാണ് രാജ്യം. തല്‍ഫലമായി, രാജ്യത്ത് മിക്ക സംസ്ഥാനങ്ങളും രോഗവ്യാപനം തടയുന്നതിന് വേണ്ടി വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക്‌ഡൌണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കിയിരുന്നു. ഇത് വിമാനഗതാഗതത്തില്‍ ഗണ്യമായ കുറവ് വരുത്തുന്നതിന് കാരണമായിരുന്നു. അതുവഴി കമ്പനിയുടെ വരുമാനത്തെയും ഈ പാദത്തിലെ ലാഭ വിഹിതത്തെയും സാരമായി ബാധിക്കുകയും ചെയ്തതായി, 'കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 2020-21 ജനുവരി-മാര്‍ച്ച് പാദത്തില്‍ 6,223 കോടി രൂപയുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ വിമാനത്തിന്റെ വരുമാനം 51.6 ശതമാനം ഇടിഞ്ഞ് 3,006 കോടി ഡോളറിലെത്തിയിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved