ഇന്‍ഡിഗോ ശമ്പളം വെട്ടിക്കുറയ്ക്കുന്നു; ഒപ്പം ശമ്പളമില്ലാത്ത അവധിയും

May 09, 2020 |
|
News

                  ഇന്‍ഡിഗോ ശമ്പളം വെട്ടിക്കുറയ്ക്കുന്നു; ഒപ്പം ശമ്പളമില്ലാത്ത അവധിയും

മുംബൈ: മെയ് മുതല്‍ മുതിര്‍ന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോ അറിയിച്ചു. ജൂലൈ വരെ ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധി അനുവദിക്കാനും കമ്പനി തീരുമാനിച്ചു. കൊവിഡ് പ്രതിസന്ധി കാരണം കമ്പനിയുടെ ബാധ്യത വര്‍ധിച്ചതിനാല്‍ അടിയന്തരമായി ചെലവ് കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി.

ശമ്പളം വെട്ടിക്കുറയ്ക്കലും ലീവ് അനുവദിക്കലും വഴി പണം ലാഭിക്കാനും ചെലവ് കുറയ്ക്കാനും കഴിയുമെന്നാണ് ഇന്‍ഡിഗോ മാനേജ്‌മെന്റ് കരുതുന്നത്. 2020 മെയ് മുതല്‍ പ്രഖ്യാപിച്ച ശമ്പള വെട്ടിക്കുറവ് നടപ്പാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലെന്ന് ഇന്‍ഡിഗോ ചീഫ് എക്സിക്യൂട്ടീവ് റൊനോജോയ് ദത്ത ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറഞ്ഞു.

'ശമ്പളമില്ലാത്ത ഈ അവധി ജീവനക്കാരുടെ ഗ്രൂപ്പിനെ ആശ്രയിച്ച് 1.5 ദിവസം മുതല്‍ 5 ദിവസം വരെയാണ്. അങ്ങനെ ചെയ്യുമ്പോള്‍, ഞങ്ങളുടെ തൊഴിലാളികളില്‍ ഭൂരിഭാ?ഗവും ഉള്‍പ്പെടുന്ന ലെവല്‍ എ ജീവനക്കാരെ പ്രതിസന്ധി ബാധിക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു' റൊനോജോയ് ദത്ത പറഞ്ഞു. ഇന്‍ഡിഗോയുടെ സ്റ്റാഫുകള്‍ക്കുളള റൊനോജോയ് ദത്തയുടെ ഇമെയിലിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved