പുതിയ 22 സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ; മാര്‍ച്ച് 28 മുതല്‍

February 13, 2021 |
|
News

                  പുതിയ 22  സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ; മാര്‍ച്ച് 28 മുതല്‍

ന്യൂഡല്‍ഹി: പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മാര്‍ച്ച് 28 മുതല്‍ ഇന്‍ഡിഗോ 22 പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ലൈന്‍ പ്രഖ്യാപനം. അഗര്‍ത്തല, ഭുവനേശ്വര്‍, ജയ്പൂര്‍, ചെന്നൈ, ബെംഗളൂരു, പട്‌ന, തിരുപ്പതി എന്നിവിടങ്ങളില്‍ നിന്നായിരിക്കും പുതിയ സര്‍വീസുകള്‍.

റീജിയണല്‍ കണക്റ്റിവിറ്റി സ്‌കീം പ്രകാരം അഗര്‍ത്തല-ഐസ്വാള്‍, ഭുവനേശ്വര്‍-പട്‌ന, ജയ്പൂര്‍-വഡോദര, ചെന്നൈ-വഡോദര, ബെംഗളൂരു-ഷിര്‍ഡി, പട്‌ന-കൊച്ചി, രാജമുണ്ട്രി-തിരുപ്പതി എന്നീ നഗരങ്ങള്‍ക്കിടയിലേക്ക് സഞ്ചരിക്കാന്‍ ഇന്‍ഡിഗോ പുതിയ വിമാന വിമാന സര്‍വീസുകള്‍ നടത്തുമെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 28 മുതല്‍ കൊല്‍ക്കത്ത-ഗയ, കൊച്ചി-തിരുവനന്തപുരം, ജയ്പൂര്‍-സൂററ്റ്, ചെന്നൈ-സൂററ്റ് എന്നീ വിമാന സര്‍വീസ് ആരംഭിക്കും.

കൊവിഡ് വ്യാപനത്തോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതല്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് മൂന്ന് മാസത്തിന് ശേഷമാണ് ആഭ്യന്തര സര്‍വീസ് ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നത്. ഇതോടെ ആഭ്യന്തര റൂട്ടുകളിലാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ആഭ്യന്തര വിമാന സര്‍വീസുകളുടെ താഴ്ന്നതും ഉയര്‍ന്നതുമായ പരിധി 10 ശതമാനം വര്‍ധിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യാഴാഴ്ച 30 ശതമാനമാക്കി. പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ കുറഞ്ഞ നിരക്ക് 10 ശതമാനവും പരമാവധി നിരക്ക് 30 ശതമാനവും വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് വ്യാപനത്തിനിടെ ആഭ്യന്തര വിമാന സര്‍വീസ് പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം. മെയ് 25 മുതലാണ് ഇന്ത്യയില്‍ പരിമിതമായ രീതിയില്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചത്. ഈ സമയത്ത് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

Read more topics: # ഇന്‍ഡിഗോ, # indigo,

Related Articles

© 2025 Financial Views. All Rights Reserved