
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഈ മാസം അവസാനമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസഡിന്റ് ഡൊനാള്‍ഡ് ട്രംപ് ഇന്ത്യയില്‍ എത്തുന്നതോടെ ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ വ്യാപാര കരാറില്‍ ഒപ്പുവെച്ചേക്കും. പുതിയ വ്യാപാര കറാറുമായി ബന്ധപ്പെട്ട അന്തിമ രൂപം പൂര്‍ത്തിയായെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. അതേസമയം ഏത് വിധത്തിലാകും ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കുക എന്നത് വ്യക്തമല്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുകയും ചെയ്‌തേക്കും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഇന്ത്യയിലേക്ക് എത്തുക ഫിബ്രുവരി 23 നും 26 നും ഇടയിലുള്ള ദിവസങ്ങളിലായിരിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഇന്ത്യയിലേക്ക് എത്തുക. ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഷെഡ്യൂളില്‍ ക്രമീകരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. തലസ്ഥാന നഗരിയായ ഡല്‍ഹിയും, മറ്റേതെങ്കലുമൊരു നഗരവുമായിരിക്കും ട്രംപ് സന്ദര്‍ശനത്തിനായി തിരഞ്ഞെടുക്കുക. രാജ്യത്തെ പ്രധാനപ്പെട്ട സഞ്ചാര കേന്ദ്രങ്ങളായ ആഗ്രയും അഹമ്മദാബാദും സന്ദര്‍ശനത്തിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ലോജിസ്റ്റിക് ലെവലില്‍ പ്രവര്‍ത്തിക്കുന്ന വാഷിങ്ടണ്ണിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യാ സന്ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം, വ്യാപാരം എന്നിവ ശക്തിപ്പെടുത്തുകയെന്നതാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള കയറ്റുമതി വ്യാപാരം ശക്തിപ്പെടുത്തുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ട്രംപിന്റെ ഇന്ത്യ സന്ദര്‍സനത്തിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല സ്റ്റീല്‍, അലുമിനിയം ഉത്പ്പന്നങ്ങളുടെ തീരുവ ഒഴിവാക്കാനാകും ഇന്ത്യ ചര്‍ച്ചകളില്‍ പ്രധാനമായും ശ്രമങ്ങള്‍ നടത്തിയേക്കുക. യുഎസ്‌ന്റെ പ്രത്യേക വ്യാപാര പദവിയായ ജിഎസ്പിയില്‍ ഉള്‍പ്പെടുത്താനും ഇന്ത്യ ആവശ്യപ്പെട്ടേക്കും. നികുതി രഹിത ഇറക്കുമതി അനുവദിച്ച് വ്യാപാര മേഖലയില്‍ നല്‍കിയിരുന്ന പ്രത്യേക പരിഗണന (ജിഎസ്പി) യുഎസ് പിന്‍വലിച്ചത് ഇന്ത്യക്ക് വലിയ രീതിയില്‍ തിരിച്ചടിയുണ്ടായിട്ടുണ്ട്.
ഇന്ത്യ 2018-2019 സാമ്പത്തികവര്‍ഷം ആകെ കയറ്റുമതി ചെയ്തത് 52.4 ബില്യണ്‍ ഡോളര്‍ വരുന്ന ഉത്പ്പന്നങ്ങളായിരുന്നു. യുഎസില്‍ നിന്നുള്ള ഇറക്കുമതി ഏകദേശം 35.5 ബില്യണ്‍ ഡോളറുമായിരുന്നു. യുഎസില്‍ നിന്നുള്ള ഇറക്കുമതി വ്യാപാരം കുറഞ്ഞതോടെ ഇന്ത്യയുടെ വ്യാപാര 2018-2019 സാമ്പത്തിക വര്‍ഷം 16.9 ബില്യണിലേക്ക് ചുരുങ്ങുകയും ചെയ്തു. എന്നാല്‍ 2017-2018 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വ്യാപാര കമ്മി യുഎസുമായുള്ള വ്യാപാരത്തില്‍ രേഖപ്പെടുത്തിയത് ഏകദേശം 21.3 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.