മാർച്ച് പാദത്തിൽ നേട്ടം കൊയ്ത് ഇൻഡസ്ഇൻഡ് ബാങ്ക്; ഓഹരികൾക്ക് വൻ കുതിച്ച് ചാട്ടം; ഓഹരികൾ 21 ശതമാനം ഉയർന്നു

April 07, 2020 |
|
News

                  മാർച്ച് പാദത്തിൽ നേട്ടം കൊയ്ത് ഇൻഡസ്ഇൻഡ് ബാങ്ക്;  ഓഹരികൾക്ക് വൻ കുതിച്ച് ചാട്ടം; ഓഹരികൾ 21 ശതമാനം ഉയർന്നു

മുംബൈ: മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ശക്തമായ ബിസിനസ് പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡിന്റെ ഓഹരികൾക്ക് വൻ കുതിച്ച് ചാട്ടം. ഓഹരികൾ 21 ശതമാനം ഉയർന്നു. ഇതോടെ ഓഹരി വില 366.85 രൂപയിലെത്തി. മുൻ‌വർഷത്തെ അപേക്ഷിച്ച് 17.13 ശതമാനം വർധനയാണ് ഇത് രേഖപ്പെടുത്തുന്നത്. ബെഞ്ച്മാർക്ക് സൂചിക നിഫ്റ്റി 6.77 ശതമാനം ഉയർന്ന് 8630.70 പോയിന്റിലെത്തി. ബാങ്കിംഗ് സൂചികയായ നിഫ്റ്റി ബാങ്ക് 8.29 ശതമാനം ഉയർന്ന് 18678.50 പോയിന്റിലെത്തി.

അതേസമയം അറ്റവരുമാനം 12 ശതമാനം വർധിച്ച് 2.09 ട്രില്യൺ രൂപയായി. മാർച്ച് 31 ന് ഇത് 1.86 ട്രില്യൺ രൂപയായിരുന്നു. എന്നാൽ ബാങ്കിന്റെ നിക്ഷേപം വർഷം തോറും 4 ശതമാനം ഉയർന്ന് 2.02 ട്രില്യൺ രൂപയായി. മാർച്ച് 31 ന് ഇത് 1.94 ട്രില്യൺ രൂപയായിരുന്നു. ചെറുകിട ബിസിനസ്സ് ഉപഭോക്താക്കളിൽ നിന്നുള്ള ചില്ലറ നിക്ഷേപവും മാർച്ച് 31 വരെ 34 ശതമാനം ഉയർന്ന് 62,587 കോടി രൂപയിലെത്തി. 2019 മാർച്ച് 31 ന് ഇത് 46,651 കോടി രൂപയായിരുന്നു. 2019 ഡിസംബർ 31 ലെ കണക്കനുസരിച്ച് ബാങ്കിന്റെ റീട്ടെയിൽ നിക്ഷേപവും ചെറുകിട ബിസിനസ്സ് ഉപഭോക്താക്കളിൽ നിന്നുള്ള നിക്ഷേപവും 60,939 കോടി രൂപയാണ്.

കാസ അനുപാതം 2020 മാർച്ച് 31 ന് 40.5 ശതമാനം ആയിരുന്നു. ഇത് 2019 മാർച്ച് 31 ന് 43.1 ശതമാനവും 2019 ഡിസംബർ 31 ലെ പാദത്തിൽ 42.4 ശതമാനവുമാണ്. മാർച്ച് 31 ന് അവസാനിച്ച പാദത്തിലെ ലിക്വിഡിറ്റി കവറേജ് അനുപാതം 112.18 ശതമാനമായിരുന്നത് 2019 മാർച്ച് 31 ന് 111.39 ശതമാനവും 2019 ഡിസംബർ 31 ന് 113.57 ശതമാനവുമാണ്. അതേസമയം ഡിസംബർ പാദത്തിൽ ഇൻഡസ്ഇൻഡ് ബാങ്കിന്റെ അറ്റാദായം 32.92 ശതമാനം ഉയർന്ന് 1,309.43 കോടി രൂപയിലെത്തി. മൊത്തം വരുമാനത്തിൽ 25.47 ശതമാനം വർധനയോടെ 9,074.55 കോടി രൂപയായി.

ഇൻഡസ്ഇൻഡ് ബാങ്ക്, ബാങ്കിംഗ്, പാരാ ബാങ്കിംഗ് സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. സേവിംഗ്സ് അക്കൗണ്ടുകൾ, കറന്റ് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, ബാങ്കിംഗ് പരിഹാരങ്ങൾ എന്നിവ പോലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.കഴിഞ്ഞയാഴ്ച, മൗറീഷ്യസ് പ്രൊമോട്ടർ ഇൻഡസ്ഇൻഡ് ലിമിറ്റഡിന്റെ ഇൻഡസ്ഇൻഡ് ബാങ്ക്, സിറ്റി ബാങ്ക് ലണ്ടനിലേക്കുള്ള വായ്പ പൂർണമായി തിരിച്ചടച്ചു. ഇപ്പോൾ കടക്കെണിയില്ലാത്ത സ്ഥാപനമാണ്. ഇൻഡസ് ഇൻഡ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇൻഡസ്ഇൻഡ് ബാങ്കിന്റെ മൂലധനത്തിന്റെ 3.43 ശതമാനത്തിന് തുല്യമായ 23.8 ദശലക്ഷം ഇക്വിറ്റി ഓഹരികൾ 2016 സെപ്റ്റംബറിൽ സിറ്റിബാങ്ക് ലണ്ടന് അനുകൂലമായി പണയം വച്ചതിനെക്കുറിച്ച് ബാങ്ക് കഴിഞ്ഞ മാസം എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved