റെസ്റ്റോറന്റുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കണമെന്ന് സംഘടന; വാടകയിനത്തില്‍ ഇളവുകള്‍ വേണം

March 30, 2020 |
|
News

                  റെസ്റ്റോറന്റുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കണമെന്ന് സംഘടന; വാടകയിനത്തില്‍ ഇളവുകള്‍ വേണം

ന്യൂഡല്‍ഹി: ഇന്ത്യ  21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ രാജ്യത്തെ റെസ്‌റ്റോറന്റുകളെല്ലാ കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.  റെസ്റ്റോറന്റുടമകളുടെ നിലനില്‍പ്പിന് അനിവാര്യമായ നടപടികള്‍ കൈകൊള്ളണമെന്നും,  5 ലക്ഷത്തിലധികം റെസ്റ്ററന്റുകളെ പ്രതിനിധീകരിക്കുന്ന നാഷണല്‍ റെസ്റ്ററന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) ആവശ്യെപ്പെട്ടു.  മേഖലയില്‍  പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ബാധകമായ വാടകയും, കോമണ്‍ ഏരിയയുടെ പരിപാലന ചാര്‍ജും ജൂണ്‍ മാസം വരെ, അല്ലെങ്കില്‍ അടച്ചുപൂട്ടല്‍ അവസാനിക്കുന്നതുവരെ ഒഴിവാക്കണമെന്നും സംഘടന അഭ്യര്‍ത്ഥിക്കുകയും ചെയ്തു.  

സമ്പൂര്‍ണ ലോക്ക്ഡൗണിന് ശേഷം ആറ്മാസത്തേക്ക് കോമണ്‍ ഏരിയയുടെ വാടകയിനത്തില്‍ 50% ഇളവ് അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.  അസാധാരണ ഘട്ടത്തില്‍ ങ്ങളുടെ കേവല നിലനില്‍പ്പ് ഉറപ്പുവരുത്തുന്നതിനുള്ള ആവശ്യങ്ങളാണ് ഇവയെന്നും, ലാഭമുണ്ടാക്കാനുള്ള ശ്രമമല്ല ഇതെന്നും എന്‍ആര്‍എഐ പ്രസിഡന്റ് അനുരാഗ് കത്രിയാര്‍ പറയുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ജിഎസ്ടി ഫയലിംഗിലെ ഇളവുകള്‍ക്കുമപ്പുറം, വലിയ രീതിയിലുള്ള സാമ്പത്തിക നടപടികള്‍ മേഖലയിലെ 70 ലക്ഷം തൊഴിലാളികളുടെ രക്ഷയ്ക്ക് അനിവാര്യമായ പ്രവര്‍ത്തനമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved