പണപ്പെരുപ്പത്തില്‍ വലഞ്ഞ് പാകിസ്ഥാന്‍; 24 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

February 02, 2022 |
|
News

                  പണപ്പെരുപ്പത്തില്‍ വലഞ്ഞ് പാകിസ്ഥാന്‍; 24 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഉയര്‍ന്ന പണപ്പെരുപ്പത്തില്‍ വലഞ്ഞ് പാകിസ്ഥാന്‍. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പൊതു പണപ്പെരുപ്പം ജനുവരിയില്‍ 24 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 13 ശതമാനത്തിലെത്തി. 2021 ജനുവരിയെ അപേക്ഷിച്ച് വിലയില്‍ ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തിയ മേഖലകളില്‍ കേടാകുന്നതും കേടാകാത്തതുമായ ഭക്ഷ്യവസ്തുക്കള്‍, ഊര്‍ജം, ഗതാഗതം, വസ്ത്രങ്ങള്‍, റെസ്റ്റോറന്റുകള്‍, ആരോഗ്യം എന്നിവ ഉള്‍പ്പെടുന്നുവെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഗാര്‍ഹിക, ഊര്‍ജ നിരക്കുകള്‍ 15.5 ശതമാനം വര്‍ധിച്ചപ്പോള്‍, ഗതാഗത മേഖലയിലെ പണപ്പെരുപ്പം 23 ശതമാനത്തിലധികം വര്‍ധനവുണ്ടാക്കി. തുടര്‍ന്ന് കേടാകുന്ന ഭക്ഷ്യവസ്തുക്കള്‍ 13 ശതമാനവും കേടാകാത്ത ഭക്ഷ്യവസ്തുക്കള്‍ 14 ശതമാനവും റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവ 13 ശതമാനവും വര്‍ധിച്ചു. വസ്ത്ര മേഖലയില്‍ പണപ്പെരുപ്പം 12 ശതമാനവും ഉയര്‍ന്നു.

2020 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സിപിഐ പണപ്പെരുപ്പം 14.6 ശതമാനമാണ്. മുന്‍ മാസത്തെ 12.7 ശതമാനവും 2021 ജനുവരിയിലെ 5 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 ജനുവരിയില്‍ നഗരങ്ങളിലെ ജനസംഖ്യയ്ക്കായുള്ള സിപിഐ പണപ്പെരുപ്പം വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനം വര്‍ദ്ധിച്ചു. ഗ്രാമീണ ജനതയുടെ സിപിഐ പണപ്പെരുപ്പം മുന്‍ മാസത്തെ 11.6 ശതമാനവും 2021 ജനുവരിയിലെ 6.6 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ജനുവരിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 12.9 ശതമാനം വര്‍ധിച്ചുവെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles

© 2025 Financial Views. All Rights Reserved