ഒമിക്രോണ്‍ വ്യാപനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് തിരിച്ചടിയാകും: റിസര്‍വ് ബാങ്ക്

December 30, 2021 |
|
News

                  ഒമിക്രോണ്‍ വ്യാപനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് തിരിച്ചടിയാകും:  റിസര്‍വ് ബാങ്ക്

മുംബൈ: ഒമിക്രോണ്‍ വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. വൈറസിന്റെ വ്യാപനവും  ഉയരുന്ന നാണയപ്പെരുപ്പവും  2022 ല്‍ വളര്‍ച്ചയെ ബാധിക്കാനിടയുണ്ടെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ഏപ്രില്‍ മെയ് മാസങ്ങളിലെ ലോക്ക് ഡൗണ്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചിരുന്നു. സമാന വെല്ലുവിളിയാണ് ഒമിക്രോണ്‍ ഉയര്‍ത്തുന്നതെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ലോകം 'കൊവിഡ് സൂനാമി'യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ തലവന്‍ രംഗത്തെത്തി. ഒമിക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യുഎച്ച്ഒ തലവന്‍ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി. ഡെല്‍റ്റയും പുതിയ ഒമിക്രോണ്‍ വകഭേദവും ചേരുമ്പോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ചൂണ്ടികാട്ടി.

ഇപ്പോള്‍ത്തന്നെ മന്ദഗതിയില്‍ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെഡ്രോസ് പറഞ്ഞു. ഒമിക്രോണ്‍ വകഭേദം വാക്‌സീന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

Related Articles

© 2025 Financial Views. All Rights Reserved