പണപ്പെരുപ്പം ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്: 40 സാമ്പത്തിക വിദഗ്ധര്‍

February 11, 2020 |
|
News

                  പണപ്പെരുപ്പം  ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്: 40  സാമ്പത്തിക വിദഗ്ധര്‍

ദില്ലി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്ന് വിലയിരുത്തല്‍. ഈ മാസം നടന്ന നാല്‍പതില്‍പരം സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായമാണിത്. .  ജനുവരി മാസത്തെ കണക്കുകള്‍ അനുസരിച്ച് വാര്‍ഷിക ഉപഭോക്തൃ വിലക്കയറ്റം 7.4% ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ 7.35% ആയിരുന്നു പണപ്പെരുപ്പനിരക്ക്.

ജനുവരിയിലെ കണക്കുകള്‍ ഇതിലുമധികമാകുമെന്നാണ് വിവരം. 2014ല്‍ മെയ്മാസ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പനിരക്ക് കൂടിയാണിത്.റോയിട്ടേഴ്സ് വോട്ടെടുപ്പില്‍ സാമ്പത്തിക വിദഗ്ധരില്‍ ഒരു ചെറിയ ഭൂരിപക്ഷം അഭിപ്രായപ്പെട്ടത്, വരും മാസങ്ങളില്‍ പലിശ നിരക്ക് ഇതേ നിലയില്‍ തന്നെ നിലനിര്‍ത്താന്‍ കേന്ദ്ര ബാങ്കിനെ പ്രേരിപ്പിച്ചേക്കാമെന്നാണ്. സാമ്പത്തിക വിദഗ്ധരില്‍ പകുതിയോളം പേരും ജനുവരിയില്‍ വില സമ്മര്‍ദ്ദം കുറയുമെന്ന് പ്രവചിച്ചപ്പോള്‍, ആര്‍ബിഐയുടെ ഇടത്തരം ടാര്‍ജറ്റ് പരിധി 2% -6% ല്‍ കുറയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വരും മാസങ്ങളിലും പണപ്പെരുപ്പത്തില്‍ ഗണ്യമായ കുറവുണ്ടാകാന്‍ സാധ്യതയില്ല.

 

Related Articles

© 2025 Financial Views. All Rights Reserved