
രാജ്യത്തെ മുന്‍നിര ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുതിയ വാര്‍ത്തകളാണ് പുറത്തുവന്നിട്ടുള്ളത്. ഈ വര്‍ഷം 8,260 കോടി രൂപയുടെ ഓഹരികല്‍ ഇന്‍ഫോസിസ് തിരികെ വാങ്ങല്‍ പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഓഹരികള്‍ തിരികെ വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യം കമ്പനി തന്നെയാണ് പുറത്തുവിട്ടത്. 11.5 കോടിയോളം വരുന്ന ഓഹരികളാണ് ഇന്‍ഫോസിസ് തിരികെ വാങ്ങിയിട്ടുള്ളത്. ബയ്ബാക്ക് പ്രക്രിയ ആരംഭിച്ച് കാലാവധി പൂര്‍ത്തിയാകാന്‍ ആറ് മാസം വീണ്ടും ബാക്കി നില്‍ക്കവെയാ് ഇന്‍ഫോസിസ് ഈ നടപടി പൂര്‍ത്തീകരിച്ചിട്ടുള്ളത്.
അതേസമയം ഒരു രൂപയ്ക്ക് 800 രൂപയില്‍ കുറവ് വരാത്ത 8,260 കോടി രൂപയുടെ ഓഹരികളാണ് കമ്പനി നിലവില്‍ തിരികെ വാങ്ങിയിട്ടുള്ളത്. ബയ്ബാക്കിന് കമ്പനി തുടക്കമിട്ടത് 2019 മാര്‍ച്ച് മാസത്തിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ വര്‍ഷം തുടക്കം തന്നെ ഇത്തരമൊരു നീക്കവുമായി നേരത്തെ രംഗത്തെത്തിയതാണ്. ഇന്‍ഫോസിസിന്റെ ഓഹരികള്‍ തിരികെ വാങ്ങാനുള്ള എല്ലാ അംഗീകാരങ്ങളും ബയ്ബാക്ക് കമ്മിറ്റിയാണ് നല്‍കിയിട്ടുള്ളത്. ആഗസ്റ്റ് 26 നാണ് കമ്പനി ഓഹരികള്‍ തിരികെ വാങ്ങിയതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.