
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഇപ്പോള്‍ പുതിയ വെളുപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. എബിഎം ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപ കമ്പനിയായ സ്റ്റേറ്ററിന്റെ 75 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നാണ് ഐടി കമ്പനിയായ ഇന്‍ഫോസിസ് ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. 2019 മാര്‍ച്ചിലായിരുന്നു ഇന്‍ഫോസിസ് സ്‌റ്റേറ്ററിന്റെ ഓഹരികള്‍ വാങ്ങുമെന്ന് വ്യക്തമാക്കിയത്. ഏകദേശം 127.5 മില്യണ്‍ യൂറോയു(ഏകദേശം 989 കോടി രൂപയു)ടെ ഓഹരികള്‍ വാങ്ങാനാണ് കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനി തീരുമാനിച്ചത്. ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്.
ഒഹരി ഇടപാടുകള്‍ നടത്തുന്നതിലൂടെ ഇന്‍ഫോസിസ് വലിയ പ്രതീക്ഷയാണ് ഇപ്പോള്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. കമ്പനിയുടെ ബിസിനസ് മേഖല വിപൂലീകരിക്കാനും, ടെക്‌നോളജി മേഖലയില്‍ നേട്ടം കൊയ്യാനും ഓഹരി ഇടപാടിലൂടെ സാധ്യമാകകുമെന്നാണ് കമ്പനി അറിയിച്ചത്. സേവന മേഖലയില്‍ കമ്പനിക്ക് പുതിയ സാധ്യത കൈവരിക്കാനും സാധിക്കുമെന്ന വിലയിരുത്തലുമുണ്ട്.
അതേസമയം നെതര്‍ലാന്‍ഡ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലെ വായ്പാ സേവനദാതാവാണ് സ്റ്റേറ്റര്‍.ബെനലക്‌സ് എന്നറിയപ്പെടുന്ന കമ്പനി 1.7 മില്യണ്‍ ഇന്‍ഷുറന്‍സ് വായ്പകളാണ് വിതരണം ചെയ്തത്. സ്റ്റേറ്ററിന്റെ ഓഹരികള്‍ ഇന്‍ഫോസിസ് വാങ്ങുന്നതോടെ സേവന മേഖലയില്‍ കൂടുതല്‍ പ്രതീക്ഷയാണ് അര്‍പ്പിച്ചിരിക്കുന്നത്.