ഹിറ്റാച്ചി പ്രൊക്യുര്‍മെന്റ് സര്‍വീസുമായി ഇന്‍ഫോസിസിന്റെ സംയുക്ത സംരംഭം ആരംഭിച്ചു

April 02, 2019 |
|
News

                  ഹിറ്റാച്ചി പ്രൊക്യുര്‍മെന്റ് സര്‍വീസുമായി ഇന്‍ഫോസിസിന്റെ സംയുക്ത സംരംഭം ആരംഭിച്ചു

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവനദാതാക്കളായ ഇന്‍ഫോസിസ് പുതിയ സംയുക്ത സംരംഭത്തിനായി  ഹിറ്റാച്ചി, പാനസോണിക് കോര്‍പ്പറേഷന്‍, പസോനാ ഇന്‍ക് എന്നിവയുമായി കരാര്‍ പൂര്‍ത്തീകരിച്ചു. ജപ്പാനീസ് മാര്‍ക്കറ്റിലെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായിട്ടാണ് ഇന്‍ഫോസിസ്  ഇങ്ങനൊരു സംയുക്തസംരംഭത്തിന് തുടക്കം കുറിച്ചത്.  

കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഫോസിസ് ഈ പങ്കാളികളുമായി കരാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഇന്‍ഫോസിസ് ഹിറ്റാച്ചിയുടെ മെറ്റീരിയല്‍സ് പര്‍ച്ചേസിംഗ് വിഭാഗമായ ഹിറ്റാച്ചി പ്രൊക്യുര്‍മെന്റിന്റെ വിഹിതം സ്വന്തമാക്കുകയായിരുന്നു. 81 ശതമാനം ഓഹരികള്‍ 2,762 ദശലക്ഷം യെന്‍ (174.58 കോടി രൂപ) യാണ് പരിഗണിച്ചത്. ഹിറ്റാച്ചി, പാനസോണിക്, പസനോ എന്നിവയാണ് കമ്പനിയുടെ ന്യൂനപക്ഷ ഉടമസ്ഥര്‍.

പുതിയ സംരംഭത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഷീനിചിറോ നാഗഗട്ടയെ നിയമിച്ചതായി  ഇന്‍ഫോസിസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. സംരഭത്തിന് ജപ്പാനില്‍ ആസ്ഥാനം വഹിക്കും. 200 ലേറെ ജീവനക്കാര്‍ സ്ഥാപനത്തിന്റെ ഭാഗമാകുകയും ചെയ്യും. ഹിറ്റാച്ചി 2 ശതമാനം വീതം പാനാസോണിക്, പസോന എന്നിവയ്ക്ക് കൈമാറും. ശേഷിക്കുന്ന 15 ശതമാനം കൈവശം വയ്ക്കും. പ്രോക്യുര്‍മെന്റ് പ്രോസസിലെ റോബോട്ടിക് ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ ഇന്‍ഫോസിസിനുള്ള മികവ് ജപ്പാനിലെ വിപണിവ്യാപനത്തിന് ഉപകരിക്കും.

 

 

Related Articles

© 2025 Financial Views. All Rights Reserved