300 ബെഡുള്ള ആധുനിക ഹൃദയചികിത്സ കേന്ദ്രം ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ നിര്‍മിക്കുന്നു

February 28, 2019 |
|
News

                  300 ബെഡുള്ള ആധുനിക ഹൃദയചികിത്സ കേന്ദ്രം ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ നിര്‍മിക്കുന്നു

ബാംഗളൂരിലെ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ സയന്‍സ് ആന്റ് റിസര്‍ച്ച്  സെന്ററില്‍ 300 ബെഡുള്ള ആധുനിക ഹൃദയചികിത്സ കേന്ദ്രം ഇന്‍ഫോസിസിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഭാഗമായ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ നിര്‍മിക്കുന്നു. ഇത് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലക്ഷ്യമിട്ടുള്ള പദ്ധതിയെന്ന് ഇന്‍ഫോസിസ് ഡയറക്ടര്‍ സുധ കൃഷ്ണമൂര്‍ത്തി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

കൂടാതെ ബാംഗ്‌ളൂരിന്റെ സമീപ ജില്ലയായ രാമാനഗരിയിലെ കനക പുരയില്‍ 100 ബെഡുള്ള മറ്റേര്‍ണിറ്റി ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ തുടങ്ങാനും ഇന്‍ഫോസിസ് കര്‍ണാടക സര്‍ക്കാരിനെ സഹായിക്കും.

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ സുധാ മൂര്‍ത്തിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പദ്ധതിക്ക്് തറക്കല്ലിട്ടു. ടൂറിസം മന്ത്രി എസ് ആര്‍ മഹേഷ്, ജയദേവ ആശുപത്രി ഡയറക്ടര്‍ ഡോ. സി എന്‍. മഞ്ജുനാഥ് എന്നിവരും പങ്കെടുത്തു.

ആശുപത്രിയില്‍ നേരിടുന്ന സ്ഥലപരിമിതിയും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും രോഗികള്‍ക്ക് ആശുപത്രിയില്‍ വന്ന് ചികിത്സിക്കാന്‍ ഉള്ള സൗകര്യമൊരുക്കുകയുമാണ് പ്രൊജക്റ്റിന്റെ ലക്ഷ്യം. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ജയദേവ് ഹോസ്പിറ്റലുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

 

Related Articles

© 2025 Financial Views. All Rights Reserved