ലാഭം വര്‍ധിപ്പിക്കാന്‍ ഇന്‍ഫോസിസ് അനധികൃത ഇടപെടല്‍ നടത്തി; ഓഹരി വില കുത്തനെ ഇടിഞ്ഞു

October 22, 2019 |
|
News

                  ലാഭം വര്‍ധിപ്പിക്കാന്‍ ഇന്‍ഫോസിസ് അനധികൃത ഇടപെടല്‍ നടത്തി; ഓഹരി വില  കുത്തനെ ഇടിഞ്ഞു

രാജ്യത്തെ മുന്‍നിര ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസ് ലാഭം  പെരുപ്പിച്ച് കാണിക്കാന്‍ കൃത്രിമ നടപടി സ്വീകരിച്ചതായി ആരോപണം. ഇതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരിവില ഇടിയുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. വ്യാപാരം ആരഭിച്ചത് മുതല്‍ ഓഹരി വിലയില്‍ കുത്തനെ താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓഹരി വില 10 ശതമാനം താഴ്ന്ന് 645 ലേക്കെത്തിയാണ് റിപ്പോര്‍ട്ട്. 767 രൂപയ്ക്കാണ് വ്യാപാരം അവസാനിച്ചത്. ലാഭം വര്‍ധിപ്പിക്കാന്‍ കമ്പനി അനധികൃത ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം 

ബോര്‍ഡിനും, യുഎസ് സെക്യൂരിറ്റീസ് കമ്മീഷനും അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമായി പുറത്തുവന്നിട്ടുള്ളത്. ചെലുവകള്‍ ചുരുക്കി കാണിച്ച് ലാഭമുയര്‍ത്താന്‍ കമ്പനി ഇടപെട്ടുവെന്നും, സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് ആക്ഷേപം. ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നും, കമ്പനി ഓഡിറ്റ് കമ്മറ്റി വിടുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനി തങ്ങളുടെ നയത്തിനനുസൃതമായി വിഷയത്തെ കൈകാര്യം ചെയ്യുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved