
ഇന്‍ഫോസിസ് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്‍കാന്‍ അനുവദിക്കുന്ന പ്രത്യേക പദ്ധതി നടപ്പിലാക്കിയേക്കും. പദ്ധതിക്ക് കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് രൂപ വില വരുന്ന 50 മില്യണ്‍ ഓഹരികളാണ് ജീവനക്കാര്‍ക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഫോസിസ് നല്‍കുക.
അതേസമയം കമ്പനിയുടെ ഇക്വിറ്റി ഓഹരികിളില്‍ 1.15 ശതമാനം മാത്രമാണ് ജീവനക്കാര്‍ക്ക് നല്‍കുക. കമ്പനിക്ക് മികച്ച നേട്ടം കൈവരിക്കാന്‍ ജീവനക്കാരെ പ്രാപ്തമാകക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഫോസിസ് പ്രോത്സാഹന പദ്ധതി നടപ്പിലാക്കുന്നത്. ജീവനക്കാരുടെ കൊഴുഞ്ഞുപോക്ക് ഇല്ലാതാക്കാനും കൂടിയാണ് ഇന്‍ഫോസിസ് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്‍കാന്‍ തീരുമാനിച്ചത്.