തുടക്കക്കാരെ നിയമിച്ച് ഇന്‍ഫോസിസ് ചിലവ് കുറക്കുന്നു; കുറഞ്ഞ ശമ്പളം നല്‍കി ചിലവ് ചുരുക്കുക ലക്ഷ്യം

November 08, 2019 |
|
News

                  തുടക്കക്കാരെ നിയമിച്ച് ഇന്‍ഫോസിസ് ചിലവ് കുറക്കുന്നു; കുറഞ്ഞ ശമ്പളം നല്‍കി ചിലവ് ചുരുക്കുക ലക്ഷ്യം

ബംഗളൂരു: രാജ്യത്തെ മുന്‍നിര ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസ് കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ പ്രൊഫഷണലുകളെ നിയമിച്ച് നടപ്പുവര്‍ഷം 100 മുതല്‍ 150 മില്യണ്‍ യുഎസ് ഡോളര്‍ ലാഭിക്കാനാണ് കമ്പനിയുടെ പുതിയ നീക്കം. മുതിര്‍ന്ന ഉദ്യേഗസ്ഥരെ പിരിച്ചുവിട്ട്  പുതിയ പ്രൊഫഷണലുകളെ നിയമിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. മിഡില്‍, സീനിയര്‍ ഉദ്യോഗസ്ഥരുടെ എണ്ണംകുറച്ച് തുടക്കക്കാരെ നിയമിക്കാനാണ് ഇന്‍ഫോസിസ് തീരുമാനിച്ചത്.  

നടപ്പുവര്‍ഷം കമ്പനിയുടെ ചിലവുകള്‍ കുറച്ച് കൂടുതല്‍ തുക ലാഭിക്കുകയെന്നതാണ് മറ്റൊരു നീക്കം. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി കമ്പനി  21 പദ്ധതികളാണ് നടപ്പിലാക്കാന്‍ പോകുന്നത്. ചിലവ് കൂടുന്നതിന്റെ  ഘടകള്‍ കണ്ടെത്തി അത് പരിഹരിച്ച് മുന്‍പോട്ട് പോവുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. തുടക്കക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ശമ്പളം നല്‍കി അതിനെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. 

അതേസമയം കഴിഞ്ഞ വര്‍ഷം ഒരുവര്‍ഷത്തിനുള്ളില്‍ യുഎസിലും, യൂറോപ്പിലും 1,700 ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രാജ്യത്തെ മുന്‍നിര ഐടി കമ്പനികളൈല്ലാം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ചിലവ് ചുരുക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഐടി ബിസനിസില്‍ രൂപപ്പെട്ട ഇടിവാണ് രാജ്യത്തെ വിവിധ കമ്പനികള്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പില്‍ വരുത്താന്‍ ആലോചിച്ചിട്ടുള്ളത്. 

Related Articles

© 2025 Financial Views. All Rights Reserved