ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഇനി വരുമാനം; അറിയാം

November 11, 2021 |
|
News

                  ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഇനി വരുമാനം; അറിയാം

കണ്ടന്റ് പോസ്റ്റു ചെയ്യുന്നവര്‍ക്ക് പ്രതിമാസ വരുമാനം ലഭിക്കുന്ന പുതിയ സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ പരിശോധിച്ച് ഇന്‍സ്റ്റഗ്രാം. യൂട്യൂബ് ചാനലിലൂടെ പണം നേടുന്നത് പോലെ തന്ന ഇന്‍സ്റ്റഗ്രാമിലൂടെയും പണം നേടാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന രീതിയാണിത്. പ്ലാറ്റ്ഫോമിലെ മികച്ച കണ്ടന്റ് സ്രഷ്ടാക്കള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. ഫോളോവേഴ്‌സിന് പണമടച്ച് സബ്സ്‌ക്രൈബ് ചെയത് കണ്ടന്റ് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയാണിത്. ഇന്‍സ്റ്റഗ്രാമില്‍ പ്രീമിയം സ്റ്റോറികള്‍ കാണാനോ, ഉള്ളടക്കം ഉപയോഗിക്കാനോ സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തുന്ന രീതിയാണിത്. സ്‌പോണ്‍സേര്‍ഡ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ നല്ലൊരു തുക പ്രതിമാസം സമ്പാദിക്കുന്നവര്‍ ഇപ്പോഴുമുണ്ട്.

യുഎസിലും ഇന്ത്യയിലും ഇന്‍സ്റ്റാഗ്രാമിന്റെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോള്‍ ഇന്‍-ആപ്പ് പര്‍ച്ചേസ് വിഭാഗത്തിന് കീഴില്‍ ഒരു ഇന്‍സ്റ്റാഗ്രാം സബ്സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പണമടച്ച് ഇന്‍സ്റ്റഗ്രാം കണ്ടന്റുകള്‍ ഉപയോഗിക്കാന്‍ ആപ്പ് ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണിത്. യുകെയിലും ഓപ്ഷന്‍ ലഭ്യമാണെന്നാണ് സൂചന.

യുഎസില്‍ ഐസ്റ്റോറില്‍ ഏകദേശം 73 രൂപ മുതല്‍ 360 രൂപ വരെയുള്ള വിവിധ പാക്കേജുകളില്‍ ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനുകള്‍ പ്രയോജനപ്പെടുത്താം. ഇന്ത്യയിലും പ്രതിമാസം 89 രൂപ മുതലുള്ള പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ലഭ്യമാകും എന്നാണ് സൂചന. അമേരിയ്ക്കന്‍ സിനിമാതാരവും റെസ്റ്റ്‌ലറും ബിസിനസുകാരനുമൊക്കെയാ. ഡ്വെന്‍ ജോണ്‍സണ്‍ ഒരു ഇന്‍സ്റ്റഗ്രാം സ്‌പോണ്‍സേര്‍ഡ് പോസ്റ്റിന് നേടുന്നത് 7.4 കോടി രൂപയില്‍ അധികമാണ്. അമേരിയ്ക്കന്‍-കനേഡിയന്‍ ഫൂട്‌ബോള്‍ താരം കൂടെയാണ് ഇദ്ദേഹം.

48 കാരനായ താരം സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തികളില്‍ ഒരാളാണ്. ഇന്‍സ്റ്റഗ്രാം പേജിലൂടെ സ്‌പോണ്‍സേര്‍ഡ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് പണം വാരുന്നവരില്‍ 2020-ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സെലിബ്രിറ്റി കെയ്‌ലി ജെന്നറുമുണ്ടായിരുന്നു. പുതിയ ഫീച്ചര്‍ വരുന്നതോടെ സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല മികച്ച ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്ന ധാരാളം ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ലുവന്‍സേഴ്‌സിനും മികച്ച വരുമാനമുണ്ടാക്കാന്‍ ആകും.

Read more topics: # instagram,

Related Articles

© 2024 Financial Views. All Rights Reserved