പ്രമീയം ഇന്‍ഷുറന്‍സ് അടയ്‌ക്കേംണ്ട കാലവധി ഒരുമാസത്തേക്ക് നീട്ടി; ഐആര്‍ഡിഎഐയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തീരുമാനം

March 24, 2020 |
|
News

                  പ്രമീയം ഇന്‍ഷുറന്‍സ് അടയ്‌ക്കേംണ്ട കാലവധി ഒരുമാസത്തേക്ക് നീട്ടി; ഐആര്‍ഡിഎഐയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തീരുമാനം

ന്യൂഡല്‍ഹി:  കോവിഡ്-19 രാജ്യത്താകെ പടരുന്ന സാഹചര്യത്തില്‍ പ്രീമിയം ഇന്‍ുറന്‍സ് അടയ്‌ക്കേണ്ട കാലാവധി ഒരുമാസത്തേക്ക് നീട്ടി.  ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണിത്. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും വിവിധ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലെ പ്രീമിയം അടയ്ക്കുന്നതിനും ഇത് ബാധകമാണെന്ന് ഐആര്‍ഡിഎ വ്യക്തമാക്കി. .  

പോളിസി തുടരുന്നതിന് ഈകാലയളവില്‍ തടസ്സമുണ്ടാകരുത്. നോ ക്ലെയിം ബോണസും ലഭ്യമാക്കണം.പോളിസി ഉടമകള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനായി സാധ്യമായ മറ്റുവഴികള്‍ തേടണമെന്നും സര്‍ക്കുലറിലുണ്ട്. ടെലഫോണ്‍വഴിയോ ഡിജിറ്റില്‍ സാധ്യതകളുപയോഗിച്ചോ സേവനംനല്‍കാന്‍ തയ്യാറാകണം.  

പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ വിവരങ്ങളും പ്രീമിയം അടയ്ക്കുന്നതിനും പോളിസികള്‍ പുതുക്കുന്നതിനും ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും ക്ലെയിം തീര്‍പ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍ നല്‍കണമെന്നും ഐആര്‍ഡിഎ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved