
ആഗോള ഹോസ്പിറ്റാലിറ്റി ചെയിന്‍ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പ് ഇന്ത്യയില്‍ പുതിയ ഹോട്ടലുകള്‍ ഉള്‍പ്പെടുത്തി വിപുലമായ സാന്നിദ്ധ്യത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുന്നു. രാജ്യത്തെ 150 ഹോട്ടലുകളിലായാണ് നോക്കുന്നത്. അടുത്ത മൂന്നു വര്‍ഷങ്ങളില്‍ 39 പുതിയ പ്രോപ്പര്‍ട്ടികള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും.
വിപുലീകരണ പദ്ധതിയില്‍ പൈപ്പ്‌ലൈനില്‍ 39 ഹോട്ടലുകള്‍ ഉണ്ട്. ഏകദേശം 6,200 മുറികളുണ്ട്. ഇത് 12-24 മാസങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കും. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ അത് 150 ഹോട്ടലുകള്‍ ഉണ്ടായിരിക്കണം, കമ്പനിക്ക് രാജ്യത്ത് നാല് ബ്രാന്‍ഡുകള്‍ ഉണ്ട്. ഇന്റര്‍കോണ്ടിനെന്റല്‍, ക്രൗണ്‍ പ്ലാസ, ഹോളിഡേ ഇന്‍, ഹോളിഡേ ഇന്‍് എക്‌സ്പ്രസ്.
ഹോളിഡേ ഇന്‍, ഹോളിഡേ ഇന്‍ എക്‌സ്പ്രസ്സ് എന്നിവയില്‍ ആയിരിക്കും കമ്പനി പ്രധാനമായും ശ്രദ്ധ പതിപ്പിക്കുന്നത്. ഇവ പ്രധാനമായും ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ബ്രാന്‍ഡുകളാണ്. എങ്കിലും മറ്റ് ബ്രാന്‍ഡുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു. ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, നാസിക്, പുണെ, ചെന്നൈ എന്നിവിടങ്ങളിലായി 10 പ്രോപ്പര്‍ട്ടികളാണ് ആരംഭിച്ചത്.