
ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ ജൂലൈ 31 വരെ റദ്ദാക്കിക്കൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കാര്‍ഗോ വിമാനങ്ങള്‍ക്കും ഡി.ജി.സി.എ അംഗീകരിച്ച വിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു.
കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നേരത്തെ ജൂലൈ 15 വരെ വിമാന സര്‍വ്വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഡി.ജി.സി.എ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ജൂലൈ 31 വരെ നീട്ടിയത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 25 നാണ് രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയത്. എന്നാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലുള്ള അയവ് പ്രഖ്യാപിച്ച ശേഷം ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ മെയ് 25 മുതല്‍ ഭാഗികമായി പുനരാരംഭിച്ചു.