അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും 100 ഡോളറില്‍ താഴെ; ഇന്ത്യയില്‍ വില കുറയുമോ?

April 12, 2022 |
|
News

                  അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും 100 ഡോളറില്‍ താഴെ; ഇന്ത്യയില്‍ വില കുറയുമോ?

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും 100 ഡോളറിന് താഴെയെത്തി. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് ബാരലിന് 98.48 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ബ്രെന്റ് ക്രൂഡോയിലിന്റെ വിലയില്‍ 4.30 ഡോളറിന്റെ കുവാണുണ്ടായത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഇടിഞ്ഞു. 93.91 ഡോളറിലാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 4.35 ഡോളറിന്റെ കുറവാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വിലയില്‍ ഉണ്ടായത്.

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ 20 ദിവസത്തിനിടെ 14 തവണയാണ് ഇന്ത്യയില്‍ എണ്ണവില വര്‍ധിപ്പിച്ചത്. മാര്‍ച്ച് 22ന് ശേഷം ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും 10 രൂപയോളമാണ് എണ്ണകമ്പനികള്‍ കൂട്ടിയത്. അതേസമയം, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഇനിയും വര്‍ധിപ്പിക്കുമെന്നാണ് സൂചന. നേരത്തെ ആകെ ഇറക്കുമതിയുടെ രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ മാത്രമാണ് ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയിരുന്നത്. യു.എസ് ഉപരോധങ്ങള്‍ക്കിടെയും ഇത് വലിയ രീതിയില്‍ വര്‍ധിപ്പിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved