ഇന്റര്‍നെറ്റ് സേവനം റദ്ദാക്കല്‍; ഇ-കൊമേഴ്‌സ് വിപണി ഇടിയുന്നു,ആമസോണിനും ഫ്‌ളിപ്പ്കാര്‍ട്ടിനും 18-20% വില്‍പ്പന ഇടിഞ്ഞു

December 31, 2019 |
|
News

                  ഇന്റര്‍നെറ്റ് സേവനം റദ്ദാക്കല്‍; ഇ-കൊമേഴ്‌സ് വിപണി ഇടിയുന്നു,ആമസോണിനും ഫ്‌ളിപ്പ്കാര്‍ട്ടിനും 18-20% വില്‍പ്പന ഇടിഞ്ഞു

രാജ്യത്ത് ഇന്റര്‍നെറ്റ് വിച്ഛേദനം നടത്തിയപ്പോള്‍ വന്‍ തിരിച്ചടി നേരിട്ടത് ആമസോണ്‍ അടക്കമുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് . ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനികളുടെ ബിസിനസില്‍ വന്‍ ഇടിവാണ് ഇക്കാലയളവുകളില്‍ ഇന്ത്യയില്‍ നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്. ആമസോണിനും ഫ്‌ളിപ്പ്കാര്‍ട്ടിനും 18 മുതല്‍ 20 ശതമാനം വരെ ബിസിനസ് കുറഞ്ഞതായാണ് കണക്കുകള്‍. ് സാധാരണ ഡിസംബറില്‍ ഇ-കൊമേഴ്‌സ് മേഖലയില്‍ വന്‍ കച്ചവടം നടക്കുന്ന മാസമാണ്. എന്നാല്‍ പൗരത്വഭേദഗതിയും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ പശ്ചാത്തലത്തിലും കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതാണ് കമ്പനികള്‍ക്ക് വില്ലനായത്. അവധിക്കാല,ഉത്സവക്കാല സീസണായ ഡിസംബര്‍ മാസം ഓരോദിവസവും വന്‍ കച്ചവടമാണ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴി നടക്കുന്നത്.

എന്നാല്‍ ഓരോദിവസവും വ്യാപാരം അവസാനിക്കുമ്പോള്‍ വന്‍ വില്‍പ്പനയിടിവാണ് നേരിട്ടതെന്ന് കമ്പനികള്‍ പറയുന്നു.ജമ്മുകശ്മീര്‍ മാത്രം എടുത്ത് പരിശോധിച്ചാലും നാലുമാസമായുള്ള ഇന്റര്‍നെറ്റ്,മൊബൈല്‍ സര്‍വീസ് നിരോധങ്ങളെ തുടര്‍ന്ന് വന്‍ വരുമാനനഷ്ടമാണ് ബിസിനസ് മേഖലയ്ക്ക് സംഭവിച്ചത്. ഇക്കഴിഞ്ഞ മാസം പൗരത്വഭേദഗതിയും എന്‍ആര്‍സിയ്ക്കും എതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അസം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ടെലികോം സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതും വന്‍ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ബിസിനസ് മേഖലയ്ക്ക് നഷ്ടമായതെന്ന് വ്യാപാരികളും പറയുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved