ഇവിഎം വീല്‍സ് ഇനി ചെന്നൈയിലും; കേരളത്തില്‍ റെന്റ് എ കാര്‍ രംഗത്ത് സൃഷ്ടിച്ച നേട്ടത്തിന്റെ ആത്മവിശ്വാസത്തില്‍ തമിഴ്‌നാട്ടിലേക്കും

March 03, 2020 |
|
News

                  ഇവിഎം വീല്‍സ് ഇനി ചെന്നൈയിലും; കേരളത്തില്‍  റെന്റ് എ കാര്‍ രംഗത്ത് സൃഷ്ടിച്ച നേട്ടത്തിന്റെ ആത്മവിശ്വാസത്തില്‍ തമിഴ്‌നാട്ടിലേക്കും

കേരള വിപണിയില്‍ റെന്റ് എ കാര്‍ രംഗത്തു കൈവരിച്ച മികച്ച വിജയത്തിന്റെ പിന്തുണയുമായി ഇവിഎം വീല്‍സ് ചെന്നൈയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. പഴയ മഹാബലിപുരം റോഡിലെ ഐടി, എം.എന്‍.സി മേഖലയില്‍ നിന്നുള്ള ബിസിനസ് സാധ്യത വിലയിരുത്തി വേളാച്ചേരിയിലാണ് ഇവിടത്തെ ആദ്യ ഓഫീസ് തുറക്കുന്നത്.

ചെന്നൈയില്‍ വിപുലമായ ശൃഖലയ്ക്കാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഇവിഎം വീല്‍സ് ജനറല്‍ മാനേജര്‍ തോമയ് കടിച്ചീനി അറിയിച്ചു. വാഹനരംഗത്ത് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള ഇവിഎം ഗ്രൂപ്പിന്റെ കീഴില്‍ 51 കാറുകളുടെ ചെറിയ ശ്രേണിയുമായി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തുടങ്ങിയ ഇവിഎം വീല്‍സ് ഉപയോക്താക്കളുടെ വിശ്വാസം നേടി അതിവേഗം മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മാറുന്ന അഭിരുചികള്‍ക്ക് അനുസൃതമായി ചെറു യാത്രകള്‍ക്കും ദൂരയാത്രകളും സൗകര്യപ്രദമായി സെല്‍ഫ് ഡ്രൈവിങ് കാറുകളുമായാണ് ഇവിഎം റെന്റ് എ കാര്‍ വിപണന രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നത്. പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ ദിവസ-മാസ വാടക പ്ലാനുകളില്‍ 24/7 അടിസ്ഥാനത്തില്‍ വാഹനം ലഭിക്കും. ദിവസ-മാസ നിരക്കുകളില്‍ ഡ്രൈവറില്ലാതെ വാടകയ്ക്ക് ലഭിക്കുന്ന കാറുകള്‍ക്ക് ജനപ്രീതി ഏറുന്ന കാലഘട്ടമാണിത്. നിലവില്‍ 200ഓളം റെന്റ് എ കാറുകള്‍ ഇവിഎം വീല്‍സിനുണ്ട്.

ചേരാനെല്ലൂര്‍, മരട്, കളമശ്ശേരി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിലവില്‍ ഇവിഎം വീല്‍സിന്റെ ഓഫീസുകളുണ്ട്. ഉപഭോക്താക്കളുടെ ആവശ്യകതകള്‍ വിശകലനം ചെയ്യുകയും ഹാച്ച് ബാക്ക്, സെഡാന്‍, ക്രോസ് ഓവര്‍, എസ്‌യുവി, എംയുവി 7 സീറ്റര്‍ വാഹനങ്ങള്‍ എന്നിവയുടെ വൈവിധ്യപൂര്‍ണമായ ശേഖരം വാടക കാറുകളുടെ ശ്രേണിയില്‍ ചേര്‍ക്കുകയും ചെയ്തു. മാനുവലിലും, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും വാഹനങ്ങള്‍ ലഭ്യമാണ്.

കാര്‍ വാടകയ്ക്ക് എടുക്കാനും തിരിച്ചു നല്‍കാനും കഴിയുന്ന ഓഫീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഉപഭോക്താവിന് ഇവിഎം വീല്‍സിന്റെ ഏതെങ്കിലും ഓഫീസുകളില്‍ നിന്ന് കാര്‍ വാടകയ്ക്ക് എടുക്കാന്‍ കഴിയും. അല്ലെങ്കില്‍ അവരുടെ വീടുകളിലോ റെയില്‍വേ സ്റ്റേഷനുകളിലോ കേരളത്തിലെ വിമാനത്താവളങ്ങളിലോ കാര്‍ എത്തിക്കുകയും ചെയുന്നതാണ്. ഉപഭോക്തൃ ആവശ്യകതയെ അടിസ്ഥാനമാക്കി റെന്റല്‍ പാക്കേജുകള്‍ കസ്റ്റമൈസ് ചെയ്യും. പ്രതിവാര-പ്രതിമാസ ബുക്കിംഗുകള്‍ക്കായി സൗകര്യപ്രദമായ പാക്കേജുകളുണ്ട്. കൂടാതെ എന്‍ആര്‍ഐ പാക്കേജുകളുമുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved