
വരും നാളുകളില്‍ ഓഹരി വിപണിക്ക് വലിയ മുറിവുണ്ടാക്കിയേക്കും. ആഗോളതലത്തില്‍ കൊറോണ വൈറസ് പടര്‍ന്നതോടെ ലോകം അതിഭയങ്കരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കും, വെല്ലുവിളികളിലേക്കും വഴുതിവീഴാനുള്ളാ സാധ്യതയാണ് നിലനില്‍്ക്കുന്നത്. നിക്ഷേപകരുടെ, ബിസിനസ് ഇടപാടുകാരുടെ പിന്‍മാറ്റവും, രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരങ്ങള്‍ക്കും വലിയ തടസ്സങ്ങള്‍ ഉണ്ടായേക്കുകൊറോണ വൈറസ് ആഗോള തലത്തില്‍ പടര്‍ന്നതോടെ ഇന്നലെ മാത്രം ആഗോള ഓഹരി വിപണി ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് നീങ്ങിയത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് മാത്രം ഏറ്റവും വലിയ നഷ്ടമാണ് 2020 ഫിബ്രുവരിയിലെ അവസാന വ്യാപാര ദിനമായ ഇന്നലെ നേരിടേണ്ടി വന്നത്. കൊറോണ കലാപം ദലാല്‍ സ്ട്രീറ്റിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചു. നിക്ഷേപകര്‍ക്ക് കൊറോണ വൈറസിന്റെ ആഘാതം മൂലമുണ്ടായ നഷ്ടത്തിന്റെ കണക്ക് തന്നെ നോക്കുക. ഏകദേശം 10 ലക്ഷം കോടി രൂപയുടെ ഓഹരി വിപണി തകര്‍ന്നടിഞ്ഞതോടെ നിക്ഷേപകര്‍ക്കുണ്ടായത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 5.96 ശതമാനം ഇടിഞ്ഞ് ദേശീയ ഓഹഗരി സൂചികയായ നിഫ്റ്റി 6.21 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയാണ് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്.
മുംബൈ ഓരി സൂചികയായ സെന്‍സെക്‌സ് 38297.29 ത്തിലേക്കാണ് കഴിഞ്ഞദിവസം ചുരുങ്ങിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 1,448.37 പോയിന്റ് താഴ്ന്ന് ഏകദേശം 3.64 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി 38297.29 ലേക്കെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 431.50 പോയിന്റ് താഴ്ന്ന് അതായത് 3.71 ശതമാനം വരെ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. നിലവില്‍ 485 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഇന്ന് നേട്ടത്തിലേക്കെത്തിയത്. അതേസമയം 1975 കമ്പനികളുടെ ഓഹരികള്‍ ഇന്ന് നഷ്ടത്തിലേക്കാണ് അവസാനിച്ചത്.
രാജ്യത്തെ സമ്പന്നര്‍ക്കും ഭീമമായ നഷ്ടം
കൊറോണ വൈറസിന്റെ ആഘാതത്തില്‍ രാജ്യത്തെ സമ്പന്നരുടെ ആസ്തിയില്‍ ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്ക് അഞ്ച് ബില്യണ്‍ ഡോളറിന്റെ നഷ്ടം വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിത്താട്ടുന്നത്. കൊറോണ വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ ആഗോള ഓഹരി വിപണിയും, ഇന്ത്യന്‍ ഓഹരി വിപണിയുമെല്ലാം ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരുടെ ആസ്തിയലും, കമ്പനികളുടെ വിപണി മൂലധനവുമെല്ലാം ഇത് മൂലം ഇടിഞ്ഞു. ഓഹരി വിപണിയില്‍ ഉണ്ടാക്കിയ നഷ്ടമാണ് രാജ്യത്തെ സമ്പന്നരുടെ ആസ്തികളില്‍ ഭീമമായ ഇടിവ് ഇന്ന് ഉണ്ടാകാന്‍ ഇടയാക്കിയത്.
ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയ്ക്ക് 884 മില്യണ്‍ ഡോളറും, അസിംപ്രേംജിക്ക് 869 മില്യണ്‍ ഡോളറും, ഗൗതം അദാനിക്ക് 496 മില്യണ്‍ ഡോളറും നഷ്ടം വന്നു. മാത്രമല്ല, കഴിഞ്ഞ 15 ദിവസംകൊണ്ട് ബിഎസ്ഇ സൂചികയായ സെന്‍സെക്സ് 3000 പോയിന്റോളം ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ നിക്ഷേപകരുടെ നഷ്ടത്തിലും ഇത് മൂലം ഭീമമായ നഷ്മാണ് ഉണ്ടാക്കിയത്. കൊറോണ വൈറസ് ബിസിനസ് സംരംഭകരുടെയും, വ്യാപാര മേഖലയുമെല്ലാം വലിയ തോതില്‍ പരിക്കുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ബിഎസ്ഇയില്‍ ഇക്വിറ്റി നിക്ഷേപകര്‍ക്ക് ആകെ നഷ്ടം വന്നത് ഏകദേശം 11.52 ലക്ഷം കോടി രൂപയോളമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം വ്യാപാരം ആരംഭിച്ച് ഓഹരി വിപണികളില്‍ നിക്ഷേപരുടെ നഷ്ടം അഞ്ച് ലക്ഷം കോടി രൂപയോളം വരുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
കൊറോണ വൈറസിന്റെ ആഘാതത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനത്തിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഫിബ്രുവരി 13 മുതല്‍ 27 വരെ കമ്പനിയുടെ വിപണി മൂലധനത്തില്‍ 53,706.40 കോടി രൂപയോളം ഇടിഞ്ഞത്.