
ന്യൂഡല്‍ഹി: 2020-2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങളിലെ ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികള്‍ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഓഹരി വിപണി കേന്ദ്രങ്ങള്‍ക്കുണ്ടായത്. മാത്രമല്ല ബെഞ്ച്മാര്‍ക്ക് സൂചിക രണ്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതോടെ നിക്ഷേപകര്‍ക്ക് 3.5 ട്രില്യണ്‍ രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വിപണിയില്‍ നിക്ഷേപകരുടെ ആകെ സമ്പത്ത് വെള്ളിയാഴ്ച്ച വരെ 156.5 ട്രില്യണ്‍ രൂപയോളം ഉണ്ടായിരുന്നത് ബജറ്റ് ദിസമായ ശനിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ നിക്ഷേപകരുടെ സമ്പത്ത് 153 ട്രില്യണ്‍ രൂപയായി ചുരുങ്ങിയെന്നാണ് ഓഹരി വിപണികളിലെ പെര്‍ഫോമന്‍സ് പരിശോധിക്കുമ്പോള്‍ വ്യക്തമാക്കുന്നത്.
മാന്ദ്യകാലത്ത് നിന്ന് രക്ഷ നേടാന്‍ നിര്‍മ്മലയുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍ സുതാര്യമല്ലെന്നാണ് വിപണി കേന്ദ്രങ്ങളില്‍ നിന്നുള്ള വിലയിരുത്തല്‍. ശനിയാഴ്ച്ച മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 988 പോയിന്റ് ഇടിവ് രേഖപ്പെടുത്തി 39,735 ലേക്കെത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞയാഴ്ച്ച 41,199 ല്‍ വരെ വ്യാപാരം തുടര്‍ന്ന മുംബൈ ഓഹരി സൂചിക ബജറ്റ് ദിവസം 39,735 ലേക്ക് ചുരുങ്ങിയത് തന്നെ ബജറ്റ് പ്രഖ്യാപനങ്ങള്‍ പലതും ആഴത്തില്‍ മുറിവുണ്ടാക്കുന്നതാണെന്നതിന്റെ തെളിവാണ്.
ആകെ മൂന്ന് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. രാജ്യത്തെ മുന്‍നിര കമ്പനികളായ എച്ച്ഡിഫ്‌സിക്കും, ഐടിസിക്കും, 24,492 കോടി രൂപയോളം നഷ്ടം രേഖപ്പെടുത്തി ശനിയാഴ്ച്ച മാത്രം. അേേതസമയം രാജ്യത്ത് വിപണി മൂലധനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീന്റെ വിപണി മൂലധനത്തിലും ടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) . ഐസിഐസി ബാങ്ക്, ലാര്‍സന്‍ എന്നീ കമ്പനികള്‍ക്ക 11,490 കോടി രൂപ മുതല്‍, 18,000 രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ അവതരിപ്പിച്ച ബജറ്റില്‍ വലിയ പ്രതീക്ഷകളൊന്നുമില്ലെന്നാണ് ഓഹരി വിപണിയില്‍ ഇന്നുണ്ടായ ഇടിവ് മൂലം വ്യക്തമാകുന്നത്. കോര്‍പ്പറ്റേ് നികുതി ഒരു ശതമാനം വെട്ടിക്കുറച്ചിട്ടും നിക്ഷേപകര്‍ പിന്നോട്ടു പോകുന്ന പ്രവണതയാണ് രൂപപ്പെട്ടിട്ടുള്ളത്. എഫ്പിഐകള്‍ വലിയ പിന്‍വലിക്കലില്‍ ഏര്‍പ്പെടുകയും ചെയ്തു. മാത്രമല്ല ബജറ്റ് പ്രഖ്യാപനങ്ങള്‍ പലതും സര്‍ക്കാറിന്റെ വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
നടപ്പുവര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍, മാത്രമല്ല നടപ്പുവര്‍ഷത്തെ ബജറ്റ് കമ്മി 3.3 ശതമാനത്തില്‍ നിന്ന് 3.8 ശതമാനയി ഉയരുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയതോടെയാണ് ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് വഴുതി വീഴാന്‍ കാരണം. രാജ്യത്തെ മോശം ധന സ്ഥിതിയില്‍ നിന്ന് കരകയറാനുള്ള സാധ്യത ബജറ്റ് പ്രഖ്യാപനങ്ങളില്‍ കാണുന്നില്ലെന്നാണ് വിലയിരുത്തല്‍. 2020-2021 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6-6.5 ശതമാനം വരെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് .