
റിയാദ്: എണ്ണ വരുമാനം കെണ്ട് ഇനി രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയുണ്ടാക്കാവന്‍ സാധ്യമല്ലെന്നാണ് സൗദി ഭരണകൂടം ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ളത്. സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ കൂടുതല്‍ മേഖലകളിലേക്ക് നിക്ഷേപം എത്തിക്കണമെന്നാണ് സൗദി ഭരണകൂടം ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ളത്. സിനിമ, വിനോദം, കായികം എന്നീ മേഖലകളെ കൂട്ടിച്ചേര്‍ത്ത് രാജ്യത്ത് കൂടുതല്‍ നിക്ഷേപമെത്തിക്കാനുള്ള തയ്യാറെടുപ്പാണ് സൗദി ഭരണകൂടം ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് സൗദി ഭരണകൂടം പ്രാരംഭ നടപടികള്‍ ആരംഭിച്ചെന്നാണ് വിവരം. കൂടുതല്‍ മേഖലകളെ കൂട്ടിച്ചേര്‍ത്ത് വികസന പദ്ധതികാളാണ് സൗദി ഭരണകൂടം ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.
നൂറ്റാണ്ടുകളോളം സൗദിയില്‍ നിരോധനമേര്‍പ്പെടുത്തിയ മേഖലയാണ് സിനിമ. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ അതിയായ താത്പര്യം മൂലം സൗദി സിനമാ വ്യവാസയത്തിന് അനുമതി നല്‍കിയതോടെയാണ് രാജ്യത്ത് കൂടുതല്‍ നിക്ഷേപം എത്തിക്കാനുള്ള തയ്യാറെടുപ്പ് ഭരണകൂടം ആരംഭിച്ചിട്ടുള്ളത്. രാജ്യത്തെ ചെറുകിട-ഇടത്തരം നഗരങ്ങളിലെല്ലാം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ തീയേറ്റര്‍ ആരംഭിക്കാനുള്ള നടപടികളാണ് സൗദി ഭരണകൂടം ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. സിനിമാ വ്യാവസായം വിപുലപ്പെടുത്തുന്ന കാര്യത്തില്‍ സൗദി പശ്ചിമേഷ്യന്‍ മേഖലയില്‍ ഏറെ മുന്‍പിലാണുള്ളത്. സിനാമാ ടിക്കറ്റ് വിതരണമടക്കത്തിലടക്കം സൗദി ഭരണകൂടം പശ്ചിമേഷ്യന്‍ മേഖലയില്‍ മൂന്നാം സ്ഥാനത്താണുള്ളത്. 2019 ല്‍ അവസാനിച്ച രണ്ടാം പാദത്തിലാണ് സൗദി സിനാമാ ടിക്കറ്റ് വിതരണത്തില്‍ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ളത്. നടപ്പുസാമ്പത്തിക വര്‍ഷം സൗദിയില്‍ 27 സിനാമാ തീയറ്റേറുകള്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമാ തീയേറ്ററുകളുടെ വികസനത്തിനായി സൗദിയില്‍ കൂടുതല്‍ നിക്ഷേപകരുടെ ഒഴുക്കുപണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
ചെറുകിട-ഇടത്തരം നഗരങ്ങളില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നാല്‍പ്പതില്‍ കൂടുതല്‍ തീയേറ്ററുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സൗദി ഭരണകൂടം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതോടെ നൂറ്റാണ്ടോളം സൗദിയില്‍ നിരോധനമേര്‍പ്പെടുത്തിയി സിനാമാ വ്യാവസായത്തിന് കൂടുതല്‍ അവസരങ്ങളൊരുക്കുകയാണ് സൗദി ഭരണകൂടം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. സിനാമ തീയേറ്ററുകളും വിനോദ കേന്ദ്രങ്ങളും സ്ഥാപിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം വിപുലപ്പെചുത്താനാണ് സൗദി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. സിനാമാ തീയേറ്ററുകള്‍ ആരംഭിക്കുന്നതോടെ രാജ്യത്തിന് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സാധ്യമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.